മാഡ്രിഡ്: ലാ ലീഗയില് ചാമ്പ്യന്മാരായ റയല് മാഡ്രിഡിനെ സമനിലയില് കുരുക്കി വിയ്യാറയല്. വിയ്യാറയലിന്റെ തട്ടകമായ എല് മാഡ്രിഗയില് നടന്ന മത്സരത്തില് ഇരുടീമുകളും നാല് വീതം ഗോളുകളടിച്ച് പിരിഞ്ഞു. നാല് ഗോളുകളുമായി തിളങ്ങിയ അലക്സാണ്ടര് സൊര്ലോത്താണ് വിയ്യാറയലിന്റെ ഹീറോ.
👉 El campeón empata contra el Villarreal.#VillarrealRealMadrid
— Real Madrid C.F. (@realmadrid) May 19, 2024
മത്സരത്തില് റയല് മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 14-ാം മിനിറ്റില് ആര്ദ ഗൂളറാണ് റയലിന്റെ ആദ്യ ഗോള് നേടിയത്. 30-ാം മിനിറ്റില് ഹൊസേലു റയലിന്റെ സ്കോര് ഇരട്ടിയാക്കി. എന്നാല് 39-ാം മിനിറ്റില് അലെക്സാണ്ടര് സൊര്ലോത്തിലൂടെ വിയ്യാറയല് ഒരു ഗോള് മടക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലൂക്കസ് വാസ്കസ് റയലിന്റെ മൂന്നാമത്തെ ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില് ആര്ദ ഗൂളര് തന്റെ രണ്ടാം ഗോളും നേടിയതോടെ റയല് 4-1ന്റെ തകര്പ്പന് സ്കോറില് മുന്നിലെത്തി.
എന്നാല് രണ്ടാം പകുതിയില് വിയ്യാറയലിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കാണാന് സാധിച്ചത്. 48-ാം മിനിറ്റില് റയലിന്റെ വലകുലുക്കി സൊര്ലോത്ത് തന്നെ തിരിച്ചുവരവിന്റെ സൂചന നല്കി. 52-ാം മിനിറ്റിലും 56-ാം മിനിറ്റിലും ഗോളടിച്ച് സൊര്ലോത്ത് വിയ്യാറയലിന് ആവേശ സമനില സമ്മാനിച്ചു. 37 മത്സരങ്ങളില് നിന്ന് 52 പോയിന്റുമായി എട്ടാമതാണ് വിയ്യാറയല്. അത്രയും മത്സരങ്ങില് നിന്ന് 94 പോയിന്റുമായാണ് റയല് ഒന്നാമത് നില്ക്കുന്നത്.