ബ്യൂണസ് ഐറിസ്: 2024 കോപ്പ അമേരിക്കക്ക് മുമ്പുള്ള സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ സാധ്യതാ ടീമില് ലോകകപ്പ് സ്ക്വാഡില് ഉള്പ്പെട്ട പൗലോ ഡിബാലയില്ല. നായകനായി മെസ്സി തന്നെ തുടരും.
ജൂണ് ഒന്പതിന് എക്വഡോറുമായും 12-ന് ഗ്വാട്ടിമലയുമായാണ് അര്ജന്റീനയുടെ സൗഹൃദമത്സരം. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില് അന്തിമ പട്ടിക പുറത്തിറക്കും. വ്യക്തിഗത മികവും പരിക്കുമെല്ലാം കണക്കിലെടുത്ത ശേഷം 26 അംഗങ്ങളെ നിലനിര്ത്തി മൂന്നുപേരെ തഴയും. ജൂണ് 21-ന് യുഎസ്എയിലാണ് കോപ്പ അമേരിക്ക ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില് അര്ജന്റീന കാനഡയെ നേരിടും. അറ്റ്ലാന്റയിലാണ് മത്സരം. ചിലിയും പെറുവുമാണ് ഗ്രൂപ്പ് എ യിലുള്ള മറ്റ് ടീമുകൾ
ഗോള്കീപ്പര്മാര്:
എമിലിയാനോ മാര്ട്ടിനസ്, ഫ്രാങ്കോ അര്മാനി, നിമോ റൂളി.
പ്രതിരോധം:ഗോണ്സാലോ മോണ്ടിയല്, നുവേല് മൊളീന, ലിയനാര്ഡോ ബലര്ഡി, ക്രിസ്റ്റിയന് റൊമേറോ, ജര്മന് പെസല്ല, ലൂക്കാസ് മാര്ട്ടിനസ് ക്വാര്ട്ട, നിക്കോളാസ് ഓട്ടമെന്ഡി, ലിസാന്ഡ്രോ മാര്ട്ടിനസ്, മാര്ക്കസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, വാലന്റിന് ബാര്സോ.
മധ്യനിര: ഗയ്ഡോ റോഡ്രിഗസ്, ലിയാന്ഡ്രോ പെരഡസ്, അലക്സിസ് മക്അലിസ്റ്റര്, റോഡ്രിഗോ ഡി പോള്, എക്സീക്വിയല് പലാസിയസ്, എന്സോ ഫെര്ണാണ്ടസ്, ജിവാന ലൊ സെല്സോ.
മുന്നേറ്റം: എയ്ഞ്ചല് ഡി മരിയ, വാലന്റിന് കര്ബനി, ലയണല് മെസ്സി, എയ്ഞ്ചല് കൊറിയ, അലജാന്ഡ്രോ ഗര്നാച്ചോ, നിക്കോളാസ് ഗോണ്സാലസ്, ലൗട്ടാറോ മാര്ട്ടിനസ്, ജൂലിയന് അല്വാരസ്.
റൊണാൾഡോ നയിക്കും, പോർച്ചുഗൽ യൂറോ കപ്പ് ടീം പ്രഖ്യാപിച്ചു