ലണ്ടൻ: യൂറോ 2024നുള്ള ഇംഗ്ലണ്ട് താത്കാലിക സ്ക്വാഡിനെ പ്രഖ്യാപിച്ചു. 33 അംഗ ടീമിനെയാണ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. 33 അംഗ ടീമിൽ നിന്ന് പിന്നീട് 26 അംഗ ടീമിനെ പ്രഖ്യാപിക്കും. സീസണിലെ മോശം ഫോമാണ് റാഷ്ഫോർഡിന് അവസരം നഷ്ടമായത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ 33 ലീഗ് മത്സരങ്ങൾ കളിച്ച താരത്തിന് ഏഴ് ഗോളുകൾ മാത്രമേ നേടാനായുള്ളൂ. യൂറോ കഴിഞ്ഞ നാല് ടൂർണമെൻ്റുകളിൽ സ്ക്വാഡിന്റെ ഭാഗമായിരുന്നു റാഷ്ഫോർഡ്. റാഷ്ഫോർഡിന് പുറമെ ഹെൻഡേഴ്സണും പുറത്തായി. റഹീം സ്റ്റെർലിംഗ്, ബെൻ ചിൽവെൽ, എറിക് ഡയർ, റീസ് ജെയിംസ്, ജാഡോൺ സാഞ്ചോ, ഡൊമിനിക് സോളങ്കെ, ബെൻ വൈറ്റ് തുടങ്ങി പ്രമുഖരും ഇക്കുറി യൂറോ കപ്പിനില്ല.
ഇംഗ്ലണ്ട് ടീം
ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ (ക്രിസ്റ്റൽ പാലസ്), ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ആരോൺ റാംസ്ഡേൽ (ആഴ്സണൽ), ജെയിംസ് ട്രാഫോർഡ് (ബേൺലി).
ഡിഫൻഡർമാർ: ജറാഡ് ബ്രാന്ത്വെയ്റ്റ് (എവർട്ടൺ), ലൂയിസ് ഡങ്ക് (ബ്രൈടൺ), ജോ ഗോമസ് (ലിവർപൂൾ), മാർക്ക് ഗുവേഹി (ക്രിസ്റ്റൽ പാലസ്), എസ്രി കോൻസ (ആസ്റ്റൺ വില്ല), ഹാരി മഗ്വേർ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജാരെൽ ക്വാൻസ (ലിവർപൂൾ), ലൂക്ക് ഷോ (മാഞ്ചസ്റ്റർ യുനൈറ്റഡ്), ജോൺ സ്റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി), കീറൻ ട്രിപ്പിയർ (ന്യൂകാസിൽ), കെയ്ൽ വാക്കർ (മാഞ്ചസ്റ്റർ സിറ്റി)
സൗഹൃദ മത്സരത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു;കോപ്പ അമേരിക്ക ടീമും ഇതിൽ നിന്നാവും