മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള് ക്ലബ് ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്ന് സാവി ഹെര്ണാണ്ടസിനെ പുറത്താക്കി. ക്ലബ് അധികൃതര് വാര്ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസണില് ഒരു കിരീടം പോലും നേടാന് ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് സാവിയെ ക്ലബ് പുറത്താക്കിയിരിക്കുന്നത്.
മണിക്കൂറുകൾക്കകം പുതിയ പരിശീലകനെയും ബാഴ്സ പ്രഖ്യാപിച്ചു. ജർമ്മനിയുടെയും ജര്മ്മനിയുടെയും ബയേണ് മ്യൂണികിന്റെ മുന് പരിശീലകന് ഹാന്സി ഫ്ലിക്കാണ് പുതിയ പരിശീലകൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി ക്ലബുകൾ ക്ഷണിച്ചിരുന്നെങ്കിലും ഈ വാഗ്ദാനങ്ങൾ ഫ്ലിക്ക് നിഷേധിച്ചിരുന്നു.
വ്യക്തി നേട്ടങ്ങളല്ല, ടീം വിജയമാണ് പ്രധാനം; വിമർശനവുമായി അമ്പാട്ടി റായിഡുകഴിഞ്ഞ സീസണില് ലാ ലീഗ കിരീടം സാവിയുടെ കീഴില് ബാഴ്സ സ്വന്തമാക്കിയിരുന്നു. എന്നാല് ഇത്തവണ കിരീടം നിലനിര്ത്താന് കഴിഞ്ഞില്ല. റയല് മാഡ്രിഡിന് പിന്നില് രണ്ടാം സ്ഥാനക്കാരാകാനെ സ്പാനിഷ് വമ്പന്മാര്ക്ക് കഴിഞ്ഞുള്ളു. ചാമ്പ്യന്സ് ലീഗില് ക്വാര്ട്ടര് ഫൈനലിലാണ് ബാഴ്സ വീണത്.