യൂറോ കപ്പ്; തേരോട്ടം തുടരാന് അസൂറിപ്പട, പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു

30 അംഗടീമിനെയാണ് ലൂസിയാനോ സ്പല്ലേറ്റി പ്രഖ്യാപിച്ചത്

dot image

പാരീസ്: 2024 യൂറോ കപ്പ് ടൂര്ണമെന്റിനുള്ള സാധ്യതാ ടീമിനെ ഇറ്റലി പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാരാണ് ഇറ്റലി. യൂറോ കപ്പ് ടൂര്ണമെന്റിനും അതിന് മുന്നോടിയായി നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങള്ക്കുമായുള്ള 30 അംഗ പ്രാഥമിക ടീമിനെയാണ് ലൂസിയാനോ സ്പല്ലേറ്റി പ്രഖ്യാപിച്ചത്.

ലാസിയോ സ്ട്രൈക്കര് സിറോ ഇമ്മൊബൈലിനും യുവന്റസ് മിഡ്ഫീല്ഡര് മാനുല് ലോക്കാറ്റെല്ലിക്കും സ്ക്വാഡില് ഇടം ലഭിച്ചില്ല. 2020ല് കിരീടം നേടിയ ഇറ്റാലിയന് ടീമിന്റെ ക്യാപ്റ്റനായിരുന്നു ഇമ്മൊബൈല്. അതേസമയം യുവന്റസ് മിഡ്ഫീല്ഡര് നിക്കോളോ ഫാഗിയോലി ടീമില് തിരിച്ചെത്തി.

ഇറ്റലിക്ക് 2020 യൂറോ കിരീടം നേടിക്കൊടുത്ത കോച്ച് റോബര്ട്ടോ മാന്സിനിയുടെ പകരക്കാരനായി എത്തിയ സ്പല്ലേറ്റിയുടെ ആദ്യ പ്രധാന ടൂര്ണമെന്റാണ് ഇത്. യൂറോ കിരീടം നിലനിര്ത്തുന്നതിനുള്ള പോരാട്ടത്തിന് മുന്പ് രണ്ട് സൗഹൃദ മത്സരങ്ങളും അസൂറിപ്പടയെ കാത്തിരിക്കുന്നുണ്ട്. ജൂണ് അഞ്ചിന് തുര്ക്കിക്കെതിരെയും ജൂണ് പത്തിന് ബോസ്നിയ ആന്ഡ് ഹെര്സഗോവ്നിയയ്ക്കെതിരെയുമാണ് മത്സരങ്ങള്.

2024 യൂറോയ്ക്കുള്ള ഇറ്റലി സ്ക്വാഡ്:

ഗോൾകീപ്പർമാർ: ജിയാൻലൂജി ഡോണാരുമ്മ, അലക്സ് മെററ്റ്, ഇവാൻ പ്രൊവെഡൽ, ഗുഗ്ലിയൽമോ വികാരിയോ

ഡിഫൻഡർമാർ: ഫ്രാൻസെസ്കോ അസെർബി, അലസ്സാൻഡ്രോ ബാസ്റ്റോണി, റൗൾ ബെല്ലനോവ, അലസ്സാൻഡ്രോ ബുവോൻജിയോർണോ, റിക്കാർഡോ കാലഫിയോറി, ആൻഡ്രിയ കാംബിയാസോ, മാറ്റിയോ ഡാർമിയൻ, ജിയോവാനി ഡി ലോറെൻസോ, ഫെഡറിക്കോ ഡിമാർക്കോ, ജിയാൻലൂക്ക മാൻസിനി, ജോർജിയോ സ്കാൽവിനി

മിഡ്ഫീൽഡർമാർ: നിക്കോൾ ബരെല്ല, ബ്രയാൻ ക്രിസ്റ്റാൻ്റേ, നിക്കോൾ ഫാഗിയോലി, മൈക്കൽ ഫോളോറുൻഷോ, ഡേവിഡ് ഫ്രാട്ടെസി, ജോർഗിഞ്ഞോ, ലോറെൻസോ പെല്ലെഗ്രിനി, സാമുവൽ റിച്ചി

ഫോർവേഡ്സ്: ഫെഡറിക്കോ ചീസ, സ്റ്റീഫൻ എൽ ഷരാവി, റിക്കാർഡോ ഒർസോളിനി, ജിയാകോമോ റാസ്പഡോറി, മാറ്റിയോ റെറ്റെഗി, ജിയാൻലൂക്ക സ്കാമാക്ക, മാറ്റിയ സക്കാഗ്നി

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us