എംബാപ്പെ റയല് മാഡ്രിഡിലേക്കോ?; പ്രതികരിച്ച് ജൂഡ് ബെല്ലിംഗ്ഹാം

പിഎസ്ജി വിടാനൊരുങ്ങുന്ന എംബാപ്പെ അടുത്ത സീസണില് റയല് മാഡ്രിഡിലേക്ക് എത്തുമെന്ന് ആഭ്യൂഹങ്ങളുണ്ട്

dot image

ലണ്ടന്: ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെയ്ക്കൊപ്പം കളിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്ന് റയല് മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാം. പിഎസ്ജി വിടാനൊരുങ്ങുന്ന എംബാപ്പെ അടുത്ത സീസണില് റയല് മാഡ്രിഡിലേക്ക് എത്തുമെന്നുള്ള ആഭ്യൂഹങ്ങള്ക്കിടെയാണ് പ്രതികരണവുമായി ബെല്ലിംഗ്ഹാം രംഗത്തെത്തിയത്. റയലിലെത്തിയാല് വിനീഷ്യസ് ജൂനിയറിനൊപ്പം മികച്ച ആക്രമണം നടത്താന് എംബാപ്പെയ്ക്ക് കഴിയുമെന്നും തനിക്ക് ശക്തമായ പിന്തുണ നല്കാന് സാധിക്കുമെന്നും സീസണില് ക്ലബ്ബിന്റെ ടോപ് സ്കോററായ ബെല്ലിംഗ്ഹാം വിശ്വസിക്കുന്നു.

'ടീമിനെ തിരഞ്ഞെടുക്കാനോ ട്രാന്സ്ഫറുകളെ കുറിച്ച് സംസാരിക്കാനോ എനിക്ക് സാധിക്കില്ല. പക്ഷേ എംബാപ്പെ, എന്തൊരു പ്ലേയറാണ്. അദ്ദേഹത്തെ പോലൊരു മികച്ച താരത്തിനൊപ്പം കളിക്കാന് ആരാണ് ആഗ്രഹിക്കാത്തത്?', എംബാപ്പെ റയലിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് പ്രതികരിക്കവെ ബെല്ലിംഗ്ഹാം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു.

എംബാപ്പെയ്ക്ക് കിരീടത്തോടെ മടക്കം; ഫ്രഞ്ച് കപ്പില് പിഎസ്ജി ചാമ്പ്യന്മാര്

'ഈ സാഹചര്യത്തില് കൂടുതല് സമ്മര്ദ്ദം നല്കാന് ഞാന് ആഗ്രഹിക്കുന്നില്ല. ഇപ്പോള് എല്ലാവരും അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് പ്രയാസമേറിയ കാര്യമാണെന്ന് എനിക്ക് അറിയാം', ബെല്ലിംഗ്ഹാം കൂട്ടിച്ചേര്ത്തു.

അഭ്യൂഹങ്ങള്ക്കൊടുവില് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടാനൊരുങ്ങുകയാണെന്ന് എംബാപ്പെ തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഈ സീസണിനൊടുവില് ക്ലബ്ബ് വിടുമെന്നാണ് താരം സ്ഥിരീകരിച്ചത്. 2017ല് പിഎസ്ജിയില് എത്തിയ എംബാപ്പെ ഏഴ് സീസണുകള്ക്ക് ശേഷമാണ് പാരീസ് വിടുന്നത്. കരാര് നീട്ടാന് ആഗ്രഹിക്കുന്നില്ലെന്നും പിഎസ്ജിയില് തന്റെ അവസാനത്തെ വര്ഷമായിരിക്കും ഇതെന്നും ഒരു ഓണ്ലൈന് വീഡിയോയിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു.

അഭ്യൂഹങ്ങള്ക്ക് വിരാമം; കിലിയന് എംബാപ്പെ പിഎസ്ജി വിടും, സ്ഥിരീകരിച്ച് താരം

കിരീടത്തോടെയാണ് എംബാപ്പെ പിഎസ്ജിയുടെ പടിയിറങ്ങുന്നത്. സീസണ് അവസാനത്തോടെ കഴിഞ്ഞ ദിവസമാണ് എംബാപ്പെ നയിക്കുന്ന പിഎസ്ജി ഫ്രഞ്ച് കപ്പ് നേടിയത്. ഫൈനലില് ലിയോണിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് തകര്ത്തായിരുന്നു പിഎസ്ജിയുടെ വിജയം. പിഎസ്ജിയുടെ 15-ാം ഫ്രഞ്ച് കപ്പാണിത്.

'ഒരു ട്രോഫിയോടെ ക്ലബ്ബില് നിന്ന് പടിയിറങ്ങുക എന്നായിരുന്നു എന്റെ ആഗ്രഹം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ ഉയര്ന്ന നിലയില് ഫിനിഷ് ചെയ്യുക എന്നതായിരുന്നു. അടുത്ത സീസണില് ഞാന് ഏത് ക്ലബ്ബില് കളിക്കുമെന്നുള്ള കാര്യം ശരിയായ സമയത്ത് പ്രഖ്യാപിക്കും. കുറച്ച് ദിവസങ്ങള്ക്കുള്ളില് ഇത് സംഭവിക്കുമെന്ന് ഞാന് കരുതുന്നു', എന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം.

2017 ഓഗസ്റ്റിലാണ് എംബാപ്പെ പിഎസ്ജിയിലെത്തുന്നത്. മൊണാക്കോയിൽ നിന്ന് 180 മില്യൺ യൂറോയുടെ കരാറിലായിരുന്നു പിഎസ്ജിയിലേക്കുള്ള എംബാപ്പെയുടെ കൂടുമാറ്റം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us