മാഡ്രിഡ്: അടുത്ത വര്ഷത്തെ ബലോന് ദ് ഓര് പുരസ്കാരം റയല് മാഡ്രിഡിലെ തന്റെ സഹതാരം ടോണി ക്രൂസിന് ലഭിക്കണമെന്ന് ലൂക്ക മോഡ്രിച്ച്. ജൂണ് രണ്ടിന് വെംബ്ലിയില് നടക്കാനിരിക്കുന്ന ചാമ്പ്യന്സ് ലീഗ് ഫൈനലില് ഡോര്ട്ടുമുണ്ടിനെ നേരിടാനൊരുങ്ങുകയാണ് റയല് മാഡ്രിഡ്. ആവേശകരമായ കലാശപ്പോരിന് മുന്നോടിയായി മാധ്യമപ്രവര്ത്തകരോട് സംസാരിക്കവേയായിരുന്നു ബലോന് ദ് ഓറിനെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.
'റയല് മാഡ്രിഡില് നിന്നുള്ള ആരെങ്കിലും തന്നെ അടുത്ത വര്ഷത്തെ ബലോന് ദ് ഓര് പുരസ്കാരം നേടണമെന്നാണ് എന്റെ ആഗ്രഹം. വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും ടോണി ക്രൂസുമാണ് എന്റെ ഫേവറിറ്റുകള്. എന്നാലും ടോണി വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം. അവന് എന്റെ സുഹൃത്താണ്', ലൂക മോഡ്രിച്ച് മാധ്യമങ്ങളോട് പറഞ്ഞു.
സ്പെയിൻ കീഴടക്കി ഇംഗ്ലീഷ് ഗോളടിയന്ത്രം; ജൂഡ് ബെല്ലിംഗ്ഹാം ലാ ലീഗയിലെ മികച്ച താരംയൂറോ കപ്പോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റയല് മാഡ്രിഡിന്റെ ജര്മ്മന് മിഡ്ഫീല്ഡര് ടോണി ക്രൂസ്. റയല് മാഡ്രിഡിനൊപ്പമുള്ള ക്രൂസിന്റെ അവസാന മത്സരമായിരിക്കും ജൂണ് രണ്ടിന് നടക്കുന്ന ചാമ്പ്യന്സ് ലീഗ് ഫൈനല്. ഇതിന് മുമ്പ് തന്നെ റയല് മാഡ്രിഡ് തന്റെ ജീവിതത്തിലെ അവസാന ക്ലബാകുമെന്ന് ക്രൂസ് വ്യക്തമാക്കിയിരുന്നു.
2014ലാണ് ക്രൂസ് മാഡ്രിഡിലെത്തിയത്. നീണ്ട പതിനാല് വര്ഷവും താരം സ്പാനിഷ് വമ്പന്മാര്ക്കൊപ്പമായിരുന്നു. നാല് ചാമ്പ്യന്സ് ലീഗ് കിരീടം, മൂന്ന് ലാലിഗ അടക്കം 21 കിരീടങ്ങള് ക്രൂസ് മാഡ്രിഡിനൊപ്പം നേടിയിട്ടുണ്ട്. 34കാരനായ ക്രൂസ് 2021ല് ദേശീയ ടീമില് നിന്ന് വിരമിച്ചിരുന്നെങ്കിലും ടീമിന്റെയും പരിശീലകന്റെയും അഭ്യര്ത്ഥന മാനിച്ച് യൂറോ കപ്പിനുള്ള ടീമിലേക്ക് തിരിച്ചു വന്നു. യൂത്ത് ലെവലില് ബയേണ് മ്യൂണിക്കിന് വേണ്ടി കളിച്ചാണ് പ്രഫഷണല് ഫുട്ബോളിലേക്ക് കടക്കുന്നത്.