ഫിഫയ്ക്കെതിരെ സമരത്തിന് താരങ്ങള്; മുന്നറിയിപ്പ് നല്കി

'ഇപ്പോള് താരങ്ങള് കടുത്ത നിലപാടിലേക്ക് എത്തിയിരിക്കുന്നു.'

dot image

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോള് അസോസിയേഷനെതിരെ സമരത്തിനൊരുങ്ങി താരങ്ങള്. കഠിനമായ മത്സരക്രമത്തെതുടര്ന്നാണ് താരങ്ങള് സമരത്തിനൊരുങ്ങുന്നത്. മത്സരക്രമം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താരങ്ങള് ഫിഫയ്ക്ക് മുന്നറിയിപ്പ് നല്കിയെന്ന് പ്രൊഫഷണല് ഫുട്ബോളേഴ്സ് അസോസിയേഷന് ചീഫ് എക്സിക്യൂട്ടീവ് മാഹേത മൊലേങ്കോ അറിയിച്ചു.

ഫെബ്രുവരി മുതല് ഫുട്ബോള് മത്സരക്രമത്തില് മാറ്റങ്ങള് വരണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇപ്പോള് താരങ്ങള് കടുത്ത നിലപാടിലേക്ക് എത്തിയിരിക്കുന്നു. തുടര്ച്ചയായ മത്സരങ്ങള് അവരുടെ ആരോഗ്യവും ഫുട്ബോളിന്റെ നിലവാരവും തകര്ക്കുന്നു. ഇത് തനിക്ക് മാത്രം മാറ്റാവുന്ന കാര്യമല്ല. സംഭവത്തില് ഫിഫ നിലപാട് വ്യക്തമാക്കണമെന്നും മൊലേങ്കോ പ്രതികരിച്ചു.

അയാളെപ്പോലൊരാള് പരിശീലകനാകണം; നിലപാട് പറഞ്ഞ് ദിനേശ് കാര്ത്തിക്ക്

ചില താരങ്ങള് സമരം ചെയ്യുമെന്ന് പറയുന്നു. താന് ഒരു കോടീശ്വരന് ആണെന്നും എന്നാല് പണം ചിലവഴിക്കാന് സമയമില്ലെന്നും മറ്റൊരു താരം പറഞ്ഞു. കഴിഞ്ഞ വര്ഷങ്ങളില് പുതിയ ഫുട്ബോള് ടൂര്ണമെന്റുകള് നിലവില് വന്നു. നിലവിലുണ്ടായിരുന്ന ടൂര്ണമെന്റുകള് വലുതാക്കി. മത്സരങ്ങള് വര്ദ്ധിച്ചു. ഇത് മത്സരക്രമം കഠിനമാക്കി. താരങ്ങള്ക്കോ പരിശീലകര്ക്കോ നിയന്ത്രിക്കാനാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മൊലേങ്കോ വ്യക്തമാക്കി.

dot image
To advertise here,contact us
dot image