'മെസ്സിക്കൊപ്പം വീണ്ടും ഒന്നിച്ചേക്കും'; പ്രതികരിച്ച് നെയ്മർ ജൂനിയർ

ഇതിഹാസ താരമാണെങ്കിലും മെസ്സി തനിക്ക് അടുത്ത സുഹൃത്തെന്നും ബ്രസീലിയൻ താരം

dot image

റിയാദ്: ലയണല് മെസ്സിക്കൊപ്പം വീണ്ടും ഒന്നിച്ചേക്കുമെന്ന സൂചനയുമായി ബ്രസീല് സൂപ്പര് താരം നെയ്മര് ജൂനിയര്. ഞങ്ങള് ഒരുപാട് ദൂരത്തിലാണ്. എങ്കിലും സ്ഥിരമായി സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം പോലും മെസ്സി തനിക്ക് മെസ്സേജ് അയച്ചു. ഞങ്ങള് ഏറെ സന്തോഷത്തിലാണെന്നും ലയണല് മെസ്സി പ്രതികരിച്ചു.

കിംഗ്സ് കപ്പില് അല് ഹിലാല് വിജയിച്ചതിന് പിന്നാലെ താനും മെസ്സിയും ഒരുപാട് സംസാരിച്ചു. മെസ്സി ഒരു ഇതിഹാസമാണ്. അയാളുടെ സഹായം തനിക്ക് ഏറെ ആവശ്യമാണ്. ഒരു ഇതിഹാസമാണെങ്കിലും മെസ്സി തന്റെ മികച്ച സുഹൃത്താണെന്നും നെയ്മര് വ്യക്തമാക്കി.

ടി20 ലോകകപ്പിൽ അയാൾ ടോപ് സ്കോററാകും; സ്റ്റീവ് സ്മിത്ത്

മുമ്പ് സ്പാനിഷ് ക്ലബ് ബാഴ്സലോണയില് മെസ്സിക്കൊപ്പം നെയ്മര് ജൂനിയര് കളിച്ചിരുന്നു. മെസ്സി സുവാരസ് നെയ്മര് സഖ്യം ഫുട്ബോള് ലോകത്ത് ഏറെ ആരാധകരെ സൃഷ്ടിച്ചു. ഇപ്പോള് അമേരിക്കന് ക്ലബ് ഇന്റര് മയാമിക്ക് വേണ്ടിയാണ് ലയണല് മെസ്സിയും ലൂയിസ് സുവാരസും കളിക്കുന്നത്. സെര്ജിയോ ബുസ്കറ്റ്സ്, ജോര്ഡി ആല്ബ തുടങ്ങിയ ബാഴ്സലോണന് താരങ്ങളും മയാമിയിലുണ്ട്. നെയ്മര് കൂടി എത്തിയാല് കൂടുതല് ശക്തമായ ടീമായി ഇന്റര് മയാമി മാറും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us