ബെര്ലിന്: യൂറോ കപ്പ് ആരംഭിക്കാന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കേ പോളണ്ടിന് വന് തിരിച്ചടി. പോളിഷ് ക്യാപ്റ്റനും സൂപ്പര് താരവുമായ റോബര്ട്ട് ലെവന്ഡോവ്സ്കിക്ക് ടൂര്ണമെന്റിലെ ആദ്യ മത്സരം നഷ്ടമാവും. പോളണ്ട് ഫുട്ബോള് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
പരിക്കാണ് ലെവന്ഡോവ്സ്കിക്ക് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം തുര്ക്കിയുമായി നടന്ന സന്നാഹ മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. താരത്തിന്റെ പരിക്ക് സാരമുള്ളതായതിനാല് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം നഷ്ടമാവുമെന്നാണ് ഫെഡറേഷന് വ്യക്തമാക്കിയത്.
'പാകിസ്താനെ അപമാനിക്കുകയല്ല, പക്ഷേ...'; കാനഡ-പാക് മത്സരഫലം പ്രവചിച്ച് അമ്പാട്ടി റായിഡുജൂണ് 14 വെള്ളിയാഴ്ചയാണ് യൂറോ കപ്പ് ആരംഭിക്കുന്നത്. 16 ഞായറാഴ്ച നെതര്ലന്ഡ്സുമായാണ് പോളണ്ടിന്റെ ആദ്യ മത്സരം. ജൂണ് 21ന് ഓസ്ട്രിയയ്ക്കെതിരായ രണ്ടാം മത്സരത്തിന് മുന്നെ പരിക്കുമാറി ലെവന്ഡോവ്സ്കി പോളിഷ് പടയെ നയിക്കാന് തിരികെയെത്തുമെന്നാണ് ആരാധകര് പ്രതീക്ഷിക്കുന്നത്.