മാഡ്രിഡ്: ജർമനിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരായ ടോണി ക്രൂസ് അടുത്ത യൂറോകപ്പ് ടൂർണമെന്റോടെ ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. റയൽ മാഡ്രിഡിനൊപ്പമുള്ള നീണ്ട യാത്ര അവസാനിപ്പിച്ച് ക്ലബ് ഫുട്ബോളിൽ നിന്നുള്ള വിരമിക്കലും ടോണി ക്രൂസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്ക് റയൽ മാഡ്രിഡിൽ നിന്നും പൂർണ്ണമായി വിട്ട് നിൽക്കാൻ കഴിയില്ലെന്നും ഫുട്ബോളിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ റയൽ മാഡ്രിഡിൽ തുടരുമെന്നും താരം അറിയിച്ചു.
ഔട്ട്ലെറ്റ് കിക്കറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജർമൻ സ്നൈപ്പർ. 'ഫുട്ബോളിൽ എന്റെ മികച്ച പ്രകടനങ്ങൾ നിലനിൽക്കുന്ന സമയത്ത് തന്നെ ഫുടബോളിൽ നിന്ന് വിരമിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഞാനിപ്പോൾ ഭാവിയിൽ റയൽ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെ പ്രവർത്തിച്ച് ഈ മേഖലയിൽ തന്നെ നിലകൊള്ളാൻ ആഗ്രഹിക്കുന്നു' ടോണി ക്രൂസ് പറഞ്ഞു.
ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടിയ റയൽ മാഡ്രിഡ് ടീമിലെ പ്രധാനിയായിരുന്ന ക്രൂസ് 2013 ലാണ് ബയേൺ മ്യൂണിച്ചിൽ നിന്നും സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തുന്നത്. റയൽ മാഡ്രിഡിനൊപ്പം നിരവധി ലാലിഗ, ചാമ്പ്യൻസ് ലീഗ്, ക്ലബ് കിരീടങ്ങളും ജർമനിക്കൊപ്പം ലോകകപ്പ് കിരീടവും നേടിയ ടോണി ക്രൂസിന് ഇനി നേടാനുള്ളത് യൂറോ കപ്പ് കിരീടം മാത്രമാണ്. ആ നേട്ടത്തോട് കൂടെയാവും ക്രൂസ് പടിയിറങ്ങുക എന്ന ആത്മവിശ്വാസത്തിലുമാണ് ആരാധകർ.
വംശീയാധിക്ഷേപത്തിന് ജയിൽ ശിക്ഷ; എല്ലാവര്ക്കും വേണ്ടി നേടിയെടുത്ത നീതിയെന്ന് വിനീഷ്യസ്