തീരുമാനമായി; മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ടെൻ ഹാഗ് തന്നെ തുടരും

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് തന്നെ തുടരും

dot image

മാഞ്ചസ്റ്റർ: അഭ്യൂഹങ്ങൾക്ക് വിരാമം. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എറിക് ടെൻ ഹാഗ് തന്നെ തുടരും. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടീം പിന്നോക്കം പോയതിന് പിന്നാലെ പരിശീലകനെ മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് സീസണിലെ പ്രകടനം വിലയിരുത്തി ടെൻ ഹാഗിനെ തന്നെ നിലനിർത്താൻ ക്ലബ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ടെൻ ഹാഗിന് കാരാർ പുതുക്കുന്നതിന് പകരം പുതിയ കരാർ നൽകാനും ആലോചനയുണ്ട്. ടെൻ ഹാഗിന് ഈ സീസണിൽ മികച്ച ട്രാൻസ്ഫർ വിന്ഡോ ഒരുക്കി നൽകുമെന്നും വരാനിരിക്കുന്ന സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കാനാവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും മാനേജ്മെന്റ് പറഞ്ഞു.

അവസാന രണ്ടു സീസണുകളിലാണ് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൂടെയുണ്ടായിരുന്നത്. ആദ്യ സീസണിൽ ലീഗ് കപ്പും ഈ സീസണിൽ എഫ്എ കപ്പും നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. ഈ സീസണിൽ ലീഗ് കിരീടമടക്കം നേടുന്നതിൽ വെല്ലുവിളിയായ പരിക്ക് മൂലമുള്ള വെല്ലുവിളി അടുത്ത സീസണിൽ പരിഹരിച്ച് മികച്ച സീസണാക്കി മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടെൻ ഹാഗും സംഘവും.

ആറാം ഓവറിൽ കളി ജയിച്ച് ഓസ്ട്രേലിയ; ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പർ എട്ടിലേക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us