യൂറോകപ്പിൽ പോളണ്ടിന് തിരിച്ചടി; ലെവന്ഡോവ്സ്കിക്ക് പരിക്ക്, ആദ്യ മത്സരങ്ങൾ കളിക്കാനാവില്ല

ചൊവ്വാഴ്ച പോളണ്ട് ഫുട്ബോള് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്

dot image

വാവ്സോ: യൂറോ കപ്പ് ടൂര്ണമെന്റിന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കേ പോളണ്ടിന് തിരിച്ചടി. പരിക്ക് കാരണം ക്യാപ്റ്റന് റോബര്ട്ട് ലെവന്ഡോവ്സ്കിക്ക് ആദ്യ മത്സരം നഷ്ടമാകും. ചൊവ്വാഴ്ച പോളണ്ട് ഫുട്ബോള് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ജൂണ് 16-ന് നെതര്ലന്ഡ്സിനെതിരെ നടക്കുന്ന ആദ്യ മത്സരത്തില് താരം പോളണ്ട് ടീമിലുണ്ടാകില്ല.

തിങ്കളാഴ്ച തുര്ക്കിക്കെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് ലെവന്ഡോവ്സ്കിക്ക് പരിക്കേല്ക്കുന്നത്. അഞ്ചുനാൾ കഴിഞ്ഞ് ഓസ്ട്രിയക്കെതിരായ അടുത്ത കളിയിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. ഓസ്ട്രിയക്കെതിരായ മത്സരത്തില് താരത്തെ കളിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് തങ്ങളെന്ന് ടീം ഡോക്ടര് ജാസിക് ജറോസെവ്സികി പ്രതികരിച്ചു. ഗ്രൂപ്പ് ഡിയില് നെതര്ലന്ഡ്സ്, ഓസ്ട്രിയ, ഫ്രാന്സ് എന്നിവരുള്പ്പെട്ട ഗ്രൂപ്പിലാണ് പോളണ്ട്.

റിസ്വാന് അര്ദ്ധ സെഞ്ച്വറി; കാനഡയെ തകര്ത്ത് പാകിസ്താന്, ആദ്യവിജയം
dot image
To advertise here,contact us
dot image