'മയാമി എന്റെ അവസാനത്തെ ക്ലബ്ബ്'; തുറന്നുപറഞ്ഞ് ലയണല് മെസ്സി

യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി

dot image

ഫ്ളോറിഡ: ഇന്റര് മയാമിയിലായിരിക്കും താന് കരിയര് അവസാനിപ്പിക്കുകയെന്ന് സൂപ്പര് താരം ലയണല് മെസ്സി. ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. മയാമിയില് നിന്ന് ഉടന് കൂടുമാറില്ലെന്നും മെസ്സി സൂചിപ്പിച്ചു.

'ഇന്റര് മയാമി ആയിരിക്കും തന്റെ അവസാനത്തെ ക്ലബ്ബ്. ഞാന് ഉടനൊന്നും ഫുട്ബോള് വിടാനും തയ്യാറല്ല', മെസ്സി പറഞ്ഞു. യൂറോപ്പ് വിട്ട് അമേരിക്കയിലെത്തിയത് കഠിനകരമായ ചുവടായിരുന്നുവെന്നും മെസ്സി തുറന്നുപറഞ്ഞു.

2004 മുതല് 2021 വരെ ബാഴ്സലോണയിലാണ് മെസ്സി കരിയര് ചെലവഴിച്ചത്. പിന്നീടായിരുന്നു ഫ്രഞ്ച് ഭീമന്മാരായ പാരിസ് സെന്റ് ജര്മ്മനിലേക്കുള്ള കൂടുമാറ്റം. പിഎസ്ജിയിലെ കരിയര് അവസാനിപ്പിച്ച് 2023 ജൂലൈയിലാണ് മെസ്സി എംഎല്എസ് ക്ലബ്ബായ ഇന്റര് മയാമിയിലെത്തിയത്. ഇന്റര് മയാമിയുമായി 2025 വരെയാണ് അര്ജന്റീനയുടെ ക്യാപ്റ്റനായ മെസ്സിക്ക് കരാറുള്ളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us