പാരീസ്: ലോകകപ്പിനെക്കാൾ വിജയിക്കാൻ പ്രയാസം യൂറോകപ്പാണെന്ന എംബാപ്പെയുടെ വാദത്തിന് മറുപടിയുമായി അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സി. ലോക ചാമ്പ്യന്മാരായ ബ്രസീൽ, അർജന്റീന, ഉറൂഗ്വാ, തുടങ്ങി ടീമുകളൊന്നും ഇല്ലാത്ത യൂറോകപ്പ് എങ്ങനെയാണ് ലോകകപ്പിനെക്കാൾ പ്രയാസമുള്ളതാകുമെന്ന് മെസ്സി ചോദിച്ചു, ഇഎസ്പിഎൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മെസ്സിയുടെ പ്രതികരണം.
'യൂറോകപ്പ് ലോകകപ്പിനെക്കാൾ ബുദ്ധിമുട്ടാണെന്ന് എംബാപ്പെ പറയുന്നു. സൗത്ത് അമേരിക്കൻ ടീമുകൾക്കും ആഫ്രിക്കൻ ടീമുകൾക്കും വൻകര കിരീടം നേടാൻ അത്ര ബുദ്ധിമുട്ടില്ല എന്നാണ് ഫ്രഞ്ച് താരം പറയുന്നത്. എന്നാൽ എല്ലാവര്ക്കും അവർ കളിക്കുന്ന ഫുട്ബോളിൽ അതിന്റേതായ വെല്ലുവിളികൾ ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.' മെസ്സി തുടർന്നു
ലോകകപ്പിൽ ലോകത്തെ എല്ലാ വൻകരയിൽ നിന്നുള്ള മികച്ച ടീമുകൾ ഉണ്ട്. എല്ലായിടത്ത് നിന്നും ലോക ചാമ്പ്യന്മാർ ഉണ്ടാവാറുണ്ട്. വൻകരയുടെ പോരാട്ടത്തിൽ മത്സരം ചിലപ്പോൾ വിരലിലെണ്ണാവുന്ന ടീമുകൾ തമ്മിലാകുമെന്നും മെസ്സി പറഞ്ഞു.
'മയാമി എന്റെ അവസാനത്തെ ക്ലബ്ബ്'; തുറന്നുപറഞ്ഞ് ലയണല് മെസ്സി