സ്വന്തം നാട്ടിലെ യൂറോ;ജയത്തോടെ തുടങ്ങാൻ ജർമ്മനി,ആതിഥേയരെ ഞെട്ടിക്കാൻ സ്കോട്ട്ലാൻഡ്

2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ യൂറോപ്യൻ വമ്പൻമാർക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം

dot image

മ്യൂണിച്ച്: സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പ് ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിട്ട് ജർമ്മനി ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്കോട്ട്ലൻഡാണ് ജർമ്മനിയുടെ എതിരാളികൾ. 2018, 2022 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ യൂറോപ്യൻ വമ്പൻമാർക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം. 2006 ലെ ലോകകപ്പിന് ശേഷം ജർമനിയിൽ വിരുന്നെത്തുന്ന ആദ്യ മേജർ ടൂർണമെന്റ് കൂടിയാണ് ഇത്തവണത്തേത്.

അതുകൊണ്ട് തന്നെ വിരമിച്ച മിഡ്ഫീൽഡ് ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ച് കരുത്തുറ്റ നിരയുമായാണ് ജർമ്മനി ഇറങ്ങുന്നത്. മിഡ്ഫീൽഡാണ് ജർമ്മനിയുടെ കരുത്ത്. റയൽ മാഡ്രിഡ് താരം ടോണി ക്രൂസിന് പുറമെ ബാഴ്സലോണയുടെ ഇൽകായ് ഗുണ്ടോഗൻ, ബയേൺ മ്യൂണിക് താരങ്ങളായ ജമാൽ മുസിയാല, ലിറോയ് സാനെ, ബയേർ ലെവർകുസന്റെ അപരാജിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഫ്ലോറിയൻ വിർട്സ് എന്നിവരെല്ലാം അടങ്ങിയ മധ്യ നിര ഒരേ സമയം മുന്നേറ്റത്തിലേക്ക് പന്ത് ചലിപ്പിക്കാനും എതിർമുന്നേറ്റത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും കഴിയുള്ളവരാണ്. ലിവർപൂൾ ഡിഫൻഡർ കൂടിയായ ആൻഡി റോബർട്ട്സൺ എന്ന നായകനിലാണ് സ്കോട്ട്ലാൻഡ് പ്രതീക്ഷ വെക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ സ്ട്രൈക്കർ ലിൻഡൺ ഡൈക്സ് പുറത്തായത് സ്കോട്ട്ലാന്ഡിന് തിരിച്ചടിയാണ്.

'എല്ലാ ടൂര്ണമെന്റും കളിക്കാന് കഴിയുന്ന പ്രായമല്ല'; പാരീസ് ഒളിംപിക്സിനില്ലെന്ന് മെസ്സി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us