കോപ്പ അമേരിക്ക; അർജന്റീനയുടെ അന്തിമ ടീമായി, പ്രാഥമിക ടീമിൽ നിന്ന് മൂന്ന് താരങ്ങൾ പുറത്ത്

സൂപ്പർ താരം മെസ്സി ക്യാപ്റ്റനായി തുടരും

dot image

ബ്യൂണസ് ഐറിസ്: അർജന്റീനയുടെ കോപ്പ അമേരിക്ക ടീമിന് അന്തിമ രൂപമായി. നേരത്തെ പ്രഖ്യാപിച്ച 29 പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരെ മാറ്റിനിർത്തിയാണ് സ്കലോണി 26 അംഗ ടീം പ്രഖ്യാപിച്ചത്. അന്തിമ സ്ക്വാഡ് സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ചയായിരുന്നു. സൗഹൃദ മത്സരത്തിൽ ഗ്വാട്ടിമാലയെ 4-1 ന് തോൽപ്പിച്ചതിന് ശേഷമാണ് ടീം പ്രഖ്യാപിക്കുന്നത്. വാലന്റൈൻ ബാർകോ, ലിയോ ബലേർഡി, ഏഞ്ചൽ കൊറേയ തുടങ്ങി താരങ്ങളാണ് പുറത്തായത്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ഗർനാചോ അവസാന 26 അംഗ ടീമിലിടം നേടി.

സൂപ്പർ താരം മെസ്സി ക്യാപ്റ്റനായി തുടരും. ടൂർണമെൻ്റിന് ശേഷം അന്താരാഷ്ട്ര കരിയറിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച വെറ്ററൻ വിംഗർ ഏഞ്ചൽ ഡി മരിയ, ലോകകപ്പ് ഗോൾഡൻ ഗ്ലോവ് ജേതാവ് എമി മാർട്ടിനെസ്, പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ് എന്നിവർ ടീമിലുണ്ട്. സീരി എയിലെ ടോപ് സ്കോറർ ലൗട്ടാരോ മാർട്ടിനെസ്, മാഞ്ചസ്റ്റർ സിറ്റിയുടെ ജൂലിയൻ അൽവാരസ് എന്നിവർ മുന്നേറ്റ നിരയിൽ കളിക്കും. എഎസ് റോമയ്ക്കായി 16 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടും പൗലോ ഡിബാലയ്ക്ക് താൽക്കാലിക ടീമിൽ പോലും ഇടം ലഭിച്ചിരുന്നില്ല. കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് എയിലാണ് അർജൻ്റീന. അറ്റ്ലാൻ്റയിൽ നടക്കുന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.

26 അംഗ ടീം:

ഗോൾ കീപ്പേഴ്സ്: ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി, എമിലിയാനോ മാർട്ടിനെസ്

ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേ, നഹുവൽ മോലിന, ക്രിസ്റ്റ്യൻ റൊമേറോ, പെസെല്ല, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ

മിഡ്ഫീൽഡർമാർ: ഗൈഡോ റോഡ്രിഗസ്, ലിയാൻഡ്രോ പരേഡസ്, അലക്സിസ് മാക് അലിസ്റ്റർ, റോഡ്രിഗോ ഡി പോൾ, എക്സിക്വൽ പാലാസിയോസ്, എൻസോ ഫെർണാണ്ടസ്, ജിയോവാനി ലോ സെൽസോറ്റ്സ്

ഫോർവേഡുകൾ: എയ്ഞ്ചൽ ഡി മരിയ, വാലൻ്റൈൻ കാർബോണി, ലയണൽ മെസ്സി, അലജാൻഡ്രോ ഗർണാച്ചോ, നിക്കോളാസ് ഗോൺസാലസ്, ലൗടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്

യൂറോകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ ലമിനെ യമാൽ
dot image
To advertise here,contact us
dot image