മ്യൂണിച്ച്: ഗ്രൂപ്പ് എയിലെ ഹംഗറി-സ്വിറ്റ്സർലാൻഡ് പോരാട്ടം ഇന്ത്യൻ സമയം ഇന്ന് വൈകുന്നേരം 6.30 മുതലാണ്. യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഹംഗറി വരുന്നത്. 16 ഗോളുകളും നേടാൻ നേടാൻ ടീമിനായിട്ടുണ്ട്. ആക്രമണ ഫുട്ബോളാണ് ഹംഗറി പരിശീലകൻ മാർക്കോ റോസിയുടെ നയം. 3-4-2-1 ഫോർമേഷനിൽ ടീം കളിക്കും. ഡൊമെനിക്ക് ഷോബോസലായ്, റൊണാൾഡ് സലായ് എന്നിവരാണ് ടീമിലെ പ്രധാനികൾ.
പ്രധാന ടൂർണമെന്റുകളിൽ എന്നും ശരാശരിക്ക് മുകളിൽ പ്രകടനം നടത്താറുള്ള ടീമാണ് സ്വിറ്റ്സർലൻഡ്. ഗ്രാനിറ്റ് ഷാക്ക, ഷെർഡാൻ ഷാക്കീരി, മാനുവൽ അക്കാഞ്ചി, ഫാബിയൻ ഷാർ എന്നിവർ കളിക്കുന്ന സ്വിസ് ടീമിന് ജയത്തോടെ തുടക്കമിടാനുള്ള കരുത്തുണ്ട്. ജർമ്മനി, സ്കോട്ട്ലാൻഡ് തുടങ്ങി ടീമുകൾ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിൽ ജർമ്മനി ഇന്നലെ സ്കോട്ട്ലാൻഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വൻ വിജയം നേടിയിരുന്നു. ഫ്ളോറിയന് വിര്ട്സ്, ജമാല് മുസിയാല , കൈ ഹാവെര്ട്സ്, നിക്ലാസ് ഫുള്ക്രുഗ് എംറെ കാന് എന്നിവരാണ് ജര്മ്മനിയ്ക്ക് വേണ്ടി വലകുലുക്കിയത്. റുഡീഗ്വറിന്റെ സെൽഫ് ഗോളാണ് സ്കോട്ലൻഡിന് അനുകൂലമായ ഒരു ഗോളിൽ കലാശിച്ചത്.
കിരീടം നിലനിർത്താൻ ഇറ്റലി;യോഗ്യത റൗണ്ടിലെ മികവ് തുടരാൻ അൽബേനിയ