യൂറോ 2024; ഹംഗറിയെ വീഴ്ത്തി സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം

93-ാം മിനിറ്റിലെ ബ്രീല് എംബോളോയുടെ ഗോളാണ് സ്വിസ് സംഘത്തിന്റെ വിജയം ഉറപ്പിച്ചത്.

dot image

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഹംഗറിയെയാണ് സ്വിറ്റ്സർലൻഡ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും 93-ാം മിനിറ്റിലെ ബ്രീല് എംബോളോയുടെ ഗോളാണ് സ്വിസ് സംഘത്തിന്റെ വിജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ മുൻതൂക്കം സൃഷ്ടിക്കാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞു. 12-ാം മിനിറ്റിൽ ക്വാഡ്വോ ദുവാ സ്വിറ്റ്സർലൻഡ് സംഘത്തിനായി ആദ്യ ഗോൾ നേടി. മൈക്കൽ എബിഷറിന്റെ അസിസ്റ്റിലാണ് ഗോൾ പിറന്നത്. തിരിച്ചടിക്കാനുള്ള ഹംഗറിയുടെ ശ്രമങ്ങൾ ഫലം കണ്ടില്ല.

കളത്തിൽ കരുത്തായ താരം; തിരിച്ചുവരവിൽ ജർമ്മൻ ഹീറോ

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്വിറ്റ്സർലൻഡ് രണ്ടാം ഗോളും വലയിലെത്തിച്ചു. ഇത്തവണ മൈക്കൽ എബിഷർ ഗോൾ നേടി. റെമോ ഫ്രൂലർ ഗോൾ നേട്ടത്തിന് വഴിയൊരുക്കി. തിരിച്ചുവരവിന് ലക്ഷ്യമിട്ടാണ് രണ്ടാം പകുതിയിൽ ഹംഗറി കളത്തിലെത്തിയത്.

ഇതൊരു തുടക്കം മാത്രം; ജർമ്മൻ വിജയത്തിൽ ജൂലിയൻ നാഗൽസ്മാൻ

കാത്തിരിപ്പിനൊടുവിൽ 66-ാം മിനിറ്റിൽ ഹംഗറി ആദ്യ മറുപടി നൽകി. ഡൊമിനിക്ക് ആർക്കൈവ്സിന്റെ ക്രോസ് തകർപ്പൻ ഹെഡറിലൂടെ ബർണബാസ് വർഗ വലയിലാക്കി. ഇതോടെ മത്സരം കൈവിട്ടുപോകാതിരിക്കാൻ ഇരുടീമുകളും മത്സരം ശക്തമാക്കി. ഒടുവിൽ 93-ാം മിനിറ്റിൽ മത്സരത്തിന്റെ വിധി നിർണയിച്ച ഗോൾ പിറന്നു. സ്വിറ്റ്സർലൻഡ് ഗോൾ കീപ്പർ നൽകിയ ലോങ് പാസ് സ്വീകരിച്ച ബ്രീല് എംബോളോ ഒറ്റ ഷോട്ടിൽ പന്ത് വലയിലാക്കി.

dot image
To advertise here,contact us
dot image