മ്യൂണിച്ച്: കഴിഞ്ഞ വർഷത്തെ കിരീടം നിലനിർത്താമെന്ന പ്രതീക്ഷയിൽ ഇറ്റലി ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി കഴിഞ്ഞ് 12:30 ന് അൽബേനിയയുമായാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരാണെങ്കിലും നിലവിൽ കിരീട സാധ്യതയുള്ള ടീമുകളിൽ അത്ര മുന്നിലല്ല ടീം. സമീപകാലത്ത് ഗംഭീര പ്രകടനങ്ങൾ ടീമിൽ നിന്നുണ്ടായിട്ടില്ല. ഈ വർഷം കളിച്ച നാലുമത്സരങ്ങളിൽ മൂന്നു ജയം നേടിയെങ്കിലും അതെല്ലാം ചെറിയ ടീമുകൾക്കെതിരേയായിരുന്നു. എന്നാൽ, നാപ്പോളിയെ സീരി എ-യിൽ ചാമ്പ്യന്മാരാക്കിയ ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങളിലാണ് ആരാധകരുടെ പ്രതീക്ഷ.
3-4-1-2 ഫോർമേഷനിലാണ് ഇറ്റലി കളിക്കുന്നത്. ഫെഡറിക്കോ ചിയേസയും ജിയാൻ ലൂക്ക സ്കമാക്കയും മുന്നേറ്റത്തിലുണ്ടാകും. അവർക്കു താഴെ ലോറൻസോ പെല്ലഗ്രീനിയെ കളിപ്പിക്കും. ജോർജീന്യോ, ബ്രയാൻ ക്രിസ്റ്റിയന്റെ, ഫെഡറിക്കോ ഡിമാർക്കോ, ആന്ദ്രെ കാമ്പിയാസോ എന്നിവരാകും മധ്യനിരയിൽ.
യോഗ്യതാ റൗണ്ടിൽ ഒരു മത്സരത്തിൽ മാത്രമാണ് അൽബേനിയ തോറ്റത്. ചെക്ക് റിപ്പബ്ലിക്കും പോളണ്ടും കളിച്ച ഗ്രൂപ്പിൽനിന്ന് ഒന്നാമതായി അവർ യോഗ്യത നേടി. ബ്രസീലുകാരനായ സിൽവിയോ മെൻഡസ് കാംപോസാണ് ടീമിന്റെ പരിശീലകൻ. 4-2-1-3 ഫോർമേഷനിലാണ് ടീം കളിക്കുക.
പ്രായം 31, ബ്രൈറ്റണെ പരിശീലിപ്പിക്കാന് ഫാബിയന് ഹര്സെലർ