മ്യൂണിച്ച്: യൂറോകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ സ്പെയിനിന്റെയും ബാഴ്സലോണയുടെയും വണ്ടർകിഡ് ലമിനെ യമാൽ. കഴിഞ്ഞ സെപ്തംബറിൽ ദേശീയ ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ച യമാൽ നിലവിൽ സ്പാനിഷ് മുന്നേറ്റ നിരയുടെ കുന്തമുനയാണ്. യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് ഗോളുകൾ നേടിയ താരത്തിന് 16 വർഷവും 338 ദിവസവുമാണ് പ്രായം. കാക്പർ കോസ്ലോവ്സ്കി 2020 ലെ യൂറോകപ്പിൽ തീർത്ത റെക്കോർഡാവും യമാൽ തിരുത്തുക. സ്പെയിനിനെതിരെ യൂറോകപ്പിൽ അരങ്ങേറിയ കാക്പറിന് 17 വർഷവും 246 ദിവസവുമായിരുന്നു പ്രായം.
ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിൽ യമാൽ സ്കോർ ചെയ്താൽ മറ്റൊരു റെക്കോർഡും താരത്തിന്റെ പേരിലാവും.സ്വിറ്റ്സർലാൻഡിന്റെ യോഹാൻ വോൺലാൻ്റൻ തനിക്ക് 18 വർഷവും 141 ദിവസവും മാത്രമുണ്ടായപ്പോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ യൂറോകപ്പ് ഗോൾ എന്ന റെക്കോർഡും യമാലിന് മറികടക്കാനാകും. ആദ്യ മത്സരത്തിൽ ക്രോയേഷ്യക്കെതിരെ സ്പെയ്ൻ മത്സരത്തിന് ഇറങ്ങുമ്പോൾ മറ്റൊരു കൗതുകം കൂടിയുണ്ട്. ക്രൊയേഷ്യൻ നിരയെ നയിക്കുന്ന ലൂക്ക മോഡ്രിച്ച് 2006 ൽ ലോകകപ്പ് കളിക്കുമ്പോൾ യമാൽ ജനിച്ചിട്ട് പോലുമില്ലായിരുന്നു. 38 വയസ്സാണ് ഇപ്പോൾ മോഡ്രിച്ചിനുള്ളത്. 22 വർഷത്തിന്റെ വ്യത്യാസമാണ് ഇരുതാരങ്ങളുടെയും പ്രായത്തിലുള്ളത്.
ഇനി അവരുടെ ആവശ്യമില്ല; ഗില്ലിനെയും ആവേശിനെയും തിരിച്ചയച്ചതില് ബിസിസിഐ