മ്യൂണിച്ച്: ഹാരികെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ഇംഗ്ലണ്ട് ഇന്ന് സെർബിയക്കെതിരെ ആദ്യ പോരാട്ടത്തിനിറങ്ങുന്നു. തിങ്കളാഴ്ച്ച പുലർച്ചെ 12:30 നാണ് മത്സരം. എല്ലാ കാലത്തും മികച്ച ടീമുണ്ടായിട്ടും ഇത് വരെയും ഒരിക്കൽ പോലും യൂറോ കപ്പ് കിരീടം നേടാൻ കഴിയാത്ത ടീമാണ് ഇംഗ്ലണ്ട്. 1968ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. 1966ലെ ലോകകിരീടത്തിനു ശേഷം സുപ്രധാന ട്രോഫികളൊന്നും നേടാനാകാത്ത ടീം കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാണ് ഈ യൂറോകപ്പിനെത്തുന്നത്. മറുവശത്ത് എഴുതിത്തള്ളാൻ കഴിയാത്ത സെർബിയയാണ് എതിരാളികൾ.
പരിശീലകൻ ഗാരെത്ത് സൗത്ഗേറ്റിന് കിഴീൽ ഇംഗ്ലണ്ടിന്റെ അവസാന ടൂർണമെന്റാണിത്. റയൽ മാഡ്രിഡിന് തന്റെ അരങ്ങേറ്റ സീസണിൽ തന്നെ സ്പാനിഷ് ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കിയ ജൂഡ് ബെല്ലിങ്ഹാമിലാണ് പ്രധാന പ്രതീക്ഷ. ബയേൺ മ്യൂണിക്കിനായി ജർമൻ ബുണ്ടസ് ലിഗയിൽ മിന്നുംപ്രകടനം നടത്തിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നും കരുത്തായി കൂടെയുണ്ട്. സൗദി പ്രോ ലിഗീലും കിങ്സ് കപ്പിലും അൽ ഹിലാലിനെ ജേതാക്കളാക്കിയ സ്ട്രൈക്കർ അലക്സാണ്ടർ മിത്രോവിച് ആണ് സെർബിയൻ നിരയിലെ പ്രധാന താരം.
ഗ്രൂപ്പ് സിയിലെ മറ്റൊരു പോരാട്ടത്തിൽ സ്ലോവേനിയയും ഡെന്മാർക്കും തമ്മിൽ ഏറ്റുമുട്ടും. ഞായാറാഴ്ച്ച രാത്രി 9: 30 നാണ് മത്സരം. ഗ്രൂപ് ഡി മത്സരത്തിൽ നെതർലൻഡ്സിനെ പോളണ്ട് നേരിടും. ഞായാറാഴ്ച്ച വൈകുന്നേരം 6:30 നാണ് മത്സരം. പരിക്കേറ്റ നായകൻ റോബർട്ട് ലെവൻഡോവ്സ്കി പോളിഷ് സംഘത്തിനായി ആദ്യ മത്സരത്തിൽ ഇറങ്ങില്ല. മിഡ് ഫീൽഡർ ഫ്രാങ്കി ഡി ജോങ് ഇന്ന് ഓറഞ്ച് നിരയിൽ കളിക്കില്ല.
ബുംറ 2.0 ഏറ്റവും അപകടകരമായ വേര്ഷന്, സമ്പൂര്ണ്ണനായ ഫാസ്റ്റ് ബൗളര്: ബാലാജി