ബ്രസീല് ടീമിനെതിരെ വിമര്ശനം; പിന്നാലെ വിശദീകരണവുമായി റൊണാള്ഡീഞ്ഞോ

കോപ്പ അമേരിക്ക ടൂര്ണമെന്റില് ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നുമായിരുന്നു റൊണാള്ഡീഞ്ഞോയുടെ ഇന്സ്റ്റഗ്രാം കുറിപ്പ്

dot image

റിയോ ഡി ജനീറോ: ബ്രസീല് ഫുട്ബോള് ടീമിനെതിരായ വിമര്ശനത്തിന് പിന്നാലെ വിശദീകരണവുമായി ഇതിഹാസ താരം റൊണാള്ഡീഞ്ഞോ. ഏറ്റവും മോശം പ്രകടനമാണ് ടീം സമീപകാലത്ത് നടത്തുന്നതെന്നും വരാനിരിക്കുന്ന കോപ്പ അമേരിക്ക ടൂര്ണമെന്റില് ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ലെന്നുമായിരുന്നു റൊണാള്ഡീഞ്ഞോയുടെ ഇന്സ്റ്റഗ്രാം കുറിപ്പ്. ഇത് വിവാദമായതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

'ടീമില് നിന്നുമുള്ള പ്രതികരണം അറിയാനായിരുന്നു അങ്ങനെയൊരു പ്രസ്താവന നടത്തിയത്. മുന്പെങ്ങും കാണാത്ത വിധം ഇത്തവണ ഞാന് ബ്രസീല് ടീമിനെ പിന്തുണയ്ക്കാന് പോവുകയാണ്. ടീമിന് ഈ പിന്തുണ അത്യാവശ്യമാണ്. ഒരുപാട് കഴിവുള്ള യുവതാരങ്ങള്ക്ക് ബ്രസീലിയന് ജനതയുടെ പിന്തുണ അത്യാവശ്യമാണ്. കോപ്പ അമേരിക്കയില് കിരീടം സ്വന്തമാക്കി നമുക്ക് തിരിച്ചുവരാം', റൊണാള്ഡീഞ്ഞോ വ്യക്തമാക്കി.

നേരത്തെ ബ്രസീല് ടീമിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെ റൊണാള്ഡീഞ്ഞോ പറഞ്ഞിരുന്നു. 2024 കോപ്പ അമേരിക്ക ടൂര്ണമെന്റിന് പന്തുരുളാന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെയാണ് ആരാധകരെ ഞെട്ടിച്ച് ബ്രസീലിയന് ഇതിഹാസം പ്രതികരിച്ചത്.

'എനിക്ക് മതിയായി. ബ്രസീലിയന് ഫുട്ബോളിനെ സ്നേഹിക്കുന്നവര്ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള് കാണുന്നതില് ഊര്ജം കണ്ടെത്താന് സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്ഷങ്ങളായി ടീമില് മികച്ച ലീഡര്മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്', എന്നായിരുന്നു റൊണാള്ഡീഞ്ഞോ ഇന്സ്റ്റഗ്രാമില് കുറിച്ചത്.

'ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ല'; കാരണം വ്യക്തമാക്കി റൊണാള്ഡീഞ്ഞോ

'കുട്ടിക്കാലം മുതലേ ഫുട്ബോള് പിന്തുടരുന്നയാളാണ് ഞാന്. ഇതുപോലെ മോശമായ അവസ്ഥ ബ്രസീല് ഫുട്ബോളില് ഇതിന് മുന്പ് കണ്ടിട്ടേയില്ല. ഫുട്ബോളിനോടും രാജ്യത്തോടുമുള്ള സ്നേഹം ഇപ്പോള് കുറവാണ്. വളരെ മോശമായ കാര്യമാണത്. ഇത്തവണ കോപ്പ അമേരിക്കയില് ബ്രസീലിന്റെ മത്സരങ്ങള് കാണുകയോ എന്തെങ്കിലും വിജയങ്ങള് ആഘോഷിക്കുകയോ ചെയ്യില്ല', റൊണാള്ഡീഞ്ഞോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image