'ബ്രസീലിന്റെ ഒരു മത്സരം പോലും കാണില്ല'; കാരണം വ്യക്തമാക്കി റൊണാള്ഡീഞ്ഞോ

ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബ്രസീലിയന് ഇതിഹാസം നിലപാട് വ്യക്തമാക്കിയത്

dot image

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ടൂര്ണമെന്റില് ബ്രസീല് ടീമിന്റെ ഒരു മത്സരം പോലും കാണില്ലെന്ന് ഇതിഹാസതാരം റൊണാള്ഡീഞ്ഞോ. 2024 കോപ്പ അമേരിക്ക ടൂര്ണമെന്റിന് പന്തുരുളാന് ദിവസങ്ങള് മാത്രം ബാക്കിനില്ക്കെയാണ് ബ്രസീലിയന് ഇതിഹാസം ആരാധകരെ ഞെട്ടിച്ച് രംഗത്തെത്തിയത്. ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാള്ഡീഞ്ഞോ നിലപാട് വ്യക്തമാക്കിയത്.

'എനിക്ക് മതിയായി. ബ്രസീലിയന് ഫുട്ബോളിനെ സ്നേഹിക്കുന്നവര്ക്ക് സങ്കടകരമായ നിമിഷമാണിത്. ബ്രസീലിന്റെ മത്സരങ്ങള് കാണുന്നതില് ഊര്ജം കണ്ടെത്താന് സാധിക്കുന്നില്ല. സമീപകാലത്ത് ബ്രസീലിന് ലഭിച്ച ഏറ്റവും മോശം ടീമാണ് ഇപ്പോഴുള്ളത്. വര്ഷങ്ങളായി ടീമില് മികച്ച ലീഡര്മാരോ താരങ്ങളോ ഇല്ല. ഭൂരിഭാഗം കളിക്കാരും ശരാശരി നിലവാരം മാത്രമുള്ളവരാണ്', റൊണാള്ഡീഞ്ഞോ ഇന്സ്റ്റഗ്രാമില് കുറിച്ചു.

'കുട്ടിക്കാലം മുതലേ ഫുട്ബോള് പിന്തുടരുന്നയാളാണ് ഞാന്. ഇതുപോലെ മോശമായ അവസ്ഥ ബ്രസീല് ഫുട്ബോളില് ഇതിന് മുന്പ് കണ്ടിട്ടേയില്ല. ഫുട്ബോളിനോടും രാജ്യത്തോടുമുള്ള സ്നേഹം ഇപ്പോള് കുറവാണ്. വളരെ മോശമായ കാര്യമാണത്. ഇത്തവണ കോപ്പ അമേരിക്കയില് ബ്രസീലിന്റെ മത്സരങ്ങള് കാണുകയോ എന്തെങ്കിലും വിജയങ്ങള് ആഘോഷിക്കുകയോ ചെയ്യില്ല', റൊണാള്ഡീഞ്ഞോ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us