കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ പരിശീലക സ്ഥാനത്ത് നിന്നും ഇഗോർ സ്റ്റിമാക് പുറത്ത്. 2026 ഫിഫ ലോകകപ്പിന്റെ യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് പരിശീലകനെ പുറത്താക്കാൻ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുത്തിരിക്കുന്നത്. 2026 ജൂൺ വരെയായിരുന്നു സ്റ്റിമാകിന് കാലാവധി ഉണ്ടായിരുന്നത്.
2019ൽ സ്റ്റീവൻ കോൺസ്റ്റന്റെെന്റെ പിൻഗാമിയായാണ് ക്രൊയേഷ്യൻ ഫുട്ബോൾ മാനേജർ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ വർഷം സ്റ്റിമാകിന് മൂന്ന് വർഷത്തേയ്ക്ക് കൂടി കരാർ നീട്ടിനൽകുകയായിരുന്നു. സാഫ് കപ്പ്, ഇന്റർകോണ്ടിനൽ കപ്പ്, ഫിഫ റാങ്കിങ്ങിലെ മുന്നേറ്റം തുടങ്ങിയവ വിലയിരുത്തിയാണ് കരാർ നീട്ടിനൽകിയത്.
മഞ്ഞവിരിഞ്ഞ് മ്യൂണിക്; റൊമാനിയയ്ക്ക് മുന്നിൽ യുക്രൈൻ വീണുഈ വർഷം ഏഷ്യൻ കപ്പിലെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ രണ്ടാം റൗണ്ടിലെയും ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തിയിരുന്നു. പിന്നാലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം 125ലേക്കെത്തി. ഇതോടെയാണ് എഐഎഫ്എഫിന്റെ കടുത്ത തീരുമാനം. സമീപകാലങ്ങളിൽ സ്റ്റിമാകിന്റെ കീഴിലെ ഇന്ത്യൻ ഫുട്ബോളിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നായിരുന്നു എഐഎഫ്എഫിന്റെ പ്രതികരണം.