കളത്തിലിറങ്ങും മുന്നേ പുറത്ത് 'ഇംഗ്ലണ്ട്- സെര്ബിയ പോരാട്ടം'; പരസ്പരം ഏറ്റുമുട്ടി ആരാധകര്

ഗെല്സന്കിര്ഹനില് നടന്ന മത്സരത്തില് ഇംഗ്ലണ്ടാണ് വിജയം സ്വന്തമാക്കിയത്

dot image

ഗെല്സന്കിര്ഹന് (ജര്മ്മനി): യൂറോ കപ്പിലെ ഇംഗ്ലണ്ട്- സെര്ബിയ പോരാട്ടത്തിന് മുന്നോടിയായി പുറത്ത് ആരാധക സംഘര്ഷം. ഇരുരാജ്യങ്ങളുടെയും ആരാധകര് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്ക്ക് മുന്പ് ആരംഭിച്ച സംഘര്ഷം ജര്മ്മന് പൊലീസ് ഇടപെട്ട് നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ജര്മ്മനിയിലെ ഗെല്സന്കിര്ഹനിലെ വെല്റ്റിന്സ് അരീനയില് നടന്ന മത്സരത്തില് ഇംഗ്ലണ്ടാണ് വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സെര്ബിയ പരാജയം വഴങ്ങിയത്. റയല് മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന്റെ വിജയഗോള് നേടിയത്.

ആക്രമണത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് 13-ാം മിനിറ്റില് തന്നെ വലകുലുക്കി. ബുകായോ സാക നല്കിയ കിടിലന് ക്രോസ് സെര്ബിയന് ഡിഫന്ഡര് മിലെകോവിച്ച് ക്ലിയര് ചെയ്യും മുന്പ് ബെല്ലിങ്ഹാം കണക്ട് ചെയ്തു. തകര്പ്പന് ഹെഡറിലൂടെ ഗോളി റാകോവിച്ചിനെയും മറികടന്ന് ബെല്ലിങ്ഹാം പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ നിമിഷം തന്നെ ലീഡെടുത്ത ഇംഗ്ലീഷ് പട ഗോള് മഴ പെയ്യിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെര്ബിയ കൃത്യമായ കണക്കുകൂട്ടലുകളോടെ ആദ്യ പകുതി വരുതിയിലാക്കി. ഇംഗ്ലീഷ് ആധിപത്യം തുടരാന് സെര്ബിയ അനുവദിക്കാതിരുന്നതോടെ കൂടുതല് ഗോളുകള് പിറന്നില്ല. സൂപ്പര് താരം ഹാരി കെയ്നെ കൃത്യമായി പൂട്ടാന് സെര്ബിയന് ഡിഫന്സിന് സാധിച്ചു. ബെല്ലിങ്ഹാമും കൈല് വാക്കറും ഗോള്മുഖത്തേക്ക് മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

എന്നാല് ഇംഗ്ലണ്ടിന്റെ ഗോളിന് മറുപടി നല്കാന് സെര്ബിയയ്ക്ക് സാധിച്ചതുമില്ല. ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്ക്ക് മുന്പ് സെര്ബിയന് ക്യാപ്റ്റന് അലക്സാണ്ടര് മിട്രോവിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയില് അടിമുടി മാറിയ സെര്ബിയയെയാണ് കാണാനായത്. മൂന്ന് സ്ട്രൈക്കര്മാരുമായി ഇറങ്ങിയ സെര്ബിയ സമനില ഗോളിനായി ആക്രമണം കടുപ്പിച്ചു. എന്നാല് ശക്തമായ ഡിഫന്സിനെ തകര്ക്കാന് സെര്ബിയയ്ക്ക് സാധിക്കാതിരുന്നതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us