റൊണാള്ഡോയെ തടയാനുള്ള തന്ത്രം അറിയുമായിരുന്നെങ്കില് ഞാനത് പണ്ടേ വിറ്റേനെ: ചെക്ക് റിപ്പബ്ലിക് താരം

'അദ്ദേഹത്തില് നിന്ന് പന്ത് തട്ടിയെടുക്കാന് ഒരുപക്ഷേ നിങ്ങള്ക്ക് ഭാഗ്യമുണ്ടായേക്കും'

dot image

ലെപ്സിഗ്: യൂറോകപ്പില് ഇന്ന് ക്രിസ്റ്റ്യാനോ റൊണാള്ഡോയും പോര്ച്ചുഗലും ആദ്യപോരാട്ടത്തിന് ഇറങ്ങുകയാണ്. ലെപ്സിഗിലെ റെഡ്ബുള് അരീനയില് ഇന്ത്യന് സമയം രാത്രി 12.30ന് നടക്കുന്ന മത്സരത്തില് ചെക്ക് റിപ്പബ്ലിക്കിനെയാണ് പറങ്കിപ്പട നേരിടുന്നത്. ഇതിന് മുന്നോടിയായി സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ മത്സരത്തില് എങ്ങനെ നേരിടുമെന്ന് പ്രതികരിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ സെന്റര് ബാക്ക് തോമസ് വുള്ചെക്ക്.

'കളിക്കളത്തില് ക്രിസ്റ്റ്യാനോ റൊണാള്ഡോയെ തടയുന്ന തന്ത്രം എന്തെങ്കിലും അറിയാമായിരുന്നെങ്കില് ഞാന് അത് പണ്ടേ വിറ്റ് കാശാക്കിയിട്ടുണ്ടാവും. അദ്ദേഹത്തെ പ്രതിരോധിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. റൊണാള്ഡോയെ പോലുള്ള താരങ്ങള്ക്ക് അവരുടെ തന്ത്രങ്ങള് സെക്കന്ഡുകള്ക്കുള്ളില് മാറ്റാനുള്ള കഴിവുണ്ട്. അത്ര വേഗത്തില് മറ്റാര്ക്കും അതിനെതിരെ പ്രതികരിക്കാന് കഴിയില്ല', വുള്ചെക്ക് പറഞ്ഞു.

ചരിത്രം കുറിക്കാന് റോണാള്ഡോ; റെഡ്ബുള് അരീനയില് കാത്തിരിക്കുന്നത് അപൂര്വ്വ റെക്കോര്ഡ്

'റൊണാള്ഡോയെ തടയുന്നതിന് ഒരു ഉപാധിയുമില്ല. കഴിയുന്നിടത്തോളം അതിനായി പരിശ്രമിക്കുക മാത്രമാണ് നമുക്ക് ചെയ്യാനാവുക. അദ്ദേഹത്തില് നിന്ന് പന്ത് തട്ടിയെടുക്കാന് ഒരുപക്ഷേ നിങ്ങള്ക്ക് ഭാഗ്യമുണ്ടായേക്കും. പക്ഷേ മിക്ക സാഹചര്യങ്ങളിലും അദ്ദേഹത്തെ പ്രതിരോധിക്കാന് നിങ്ങള്ക്ക് കഴിയില്ല', വുള്ചെക്ക് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image