മ്യൂണിക്: യൂറോ കപ്പിലെ പതിഞ്ഞ തുടക്കത്തിന് പിന്നാലെ ഫ്രാന്സ് ഫുട്ബോളില് അസ്വസ്ഥതകള്. ടീം നായകനായ കിലിയന് എംബാപ്പെയുടെ മൂക്കിന് സാരമുള്ള പരിക്കേറ്റുവെന്നാണ് റിപ്പോര്ട്ട്. ഓസ്ട്രേലിയന് പ്രതിരോധ താരം കെവിന് ഡാന്സോയുമായി ഉണ്ടായ കൂട്ടിയിടിക്ക് ഇടെയാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്. മത്സരത്തിന്റെ 90-ാം മിനിറ്റില് കളം വിട്ട എംബാപ്പെയുടെ മൂക്കില് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു.
ഫ്രഞ്ച് നായകന്റെ മൂക്കിന് പരിക്കുണ്ടെന്ന് ടീം പരിശീലകന് ദിദിയര് ദെഷാം പ്രതികരിച്ചു. താരത്തിന്റെ സ്ഥിതി മോശമാണ്. ഈ ദിവസത്തെ ഏറ്റവും മോശം കാര്യമാണിത്. താരം വൈദ്യസംഘത്തിനൊപ്പമുണ്ട്. ഇത് ചെറിയ പരിക്കല്ല. എങ്കിലും കൂടുതല് കാര്യങ്ങള് ഇപ്പോള് തനിക്ക് പറയാനാകില്ലെന്നും ദെഷാം വ്യക്തമാക്കി.
പവർപ്ലേയിൽ ഉയർന്ന സ്കോർ; ചരിത്രം കുറിച്ച് വിൻഡീസ്കൂട്ടിയിടിക്ക് ശേഷവും താരം കളി തുടരാനാണ് ശ്രമിച്ചത്. എന്നാല് ഓസ്ട്രിയ ഗോള്കീപ്പര് പാട്രിക് പെന്സ് എംബാപ്പെയ്ക്ക് പരിക്കേറ്റ കാര്യം റഫറിയുടെ ശ്രദ്ധയില്പ്പെടുത്തി. പിന്നാലെ ഫ്രാന്സ് ടീമിന്റെ മെഡിക്കല് സംഘം ഗ്രൗണ്ടിലേക്കത്തി. കളം വിട്ടശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങാൻ ശ്രമിച്ച താരത്തിന് മഞ്ഞ കാര്ഡ് വിധിക്കുകയും ചെയ്തു.