ടര്ക്കിഷ് ട്രീറ്റ്; ത്രില്ലര് പോരില് ജോര്ജിയയെ വീഴ്ത്തി

ജോര്ജിയയുടെ പല ഗോള്ശ്രമങ്ങളും നേരിയ വ്യത്യാസത്തില് ലക്ഷ്യം കാണാതെ പോയപ്പോള് ലഭിച്ച അവസരങ്ങള് മുതലാക്കി തുര്ക്കി വിജയം പിടിച്ചെടുത്തു

dot image

മ്യൂണിക്ക്: യൂറോ കപ്പിലെ ആവേശപ്പോരില് ജോര്ജിയയെ വീഴ്ത്തി തുര്ക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് തുര്ക്കി സ്വന്തമാക്കിയത്. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കളംവാണ മത്സരത്തില് നിര്ഭാഗ്യം ജോര്ജിയയുടെ വിജയം തടയുകയായിരുന്നു. ജോര്ജിയയുടെ പല ഗോള്ശ്രമങ്ങളും നേരിയ വ്യത്യാസത്തില് ലക്ഷ്യം കാണാതെ പോയപ്പോള് ലഭിച്ച അവസരങ്ങള് മുതലാക്കി തുര്ക്കി വിജയം പിടിച്ചെടുത്തു.

മത്സരത്തിന്റെ തുടക്കം മുതല് ഇരുടീമുകളും ആക്രമിച്ചുകളിച്ചു. 25-ാം മിനിറ്റില് മെര്ട്ട് മള്ഡര് ഗോളില് മുന്നില് തുര്ക്കി ആദ്യം മുന്നിലെത്തി. എന്നാല് ഗോള് വഴങ്ങി ഏഴ് മിനിറ്റുകള്ക്കുള്ളില് ജോര്ജിയ ഒപ്പമെത്തി. 32-ാം മിനിറ്റില് ജോര്ജ് മിക്കൗടാഡ്സെയാണ് ജോര്ജിയയ്ക്ക് വേണ്ടി ഗോളടിച്ചത്.

രണ്ടാം പകുതിയില് തുര്ക്കി വീണ്ടും ലീഡെടുത്തു. 19കാരന് ആര്ദ ഗുലറിന്റെ തകര്പ്പന് ലോങ് റേഞ്ചറാണ് ജോര്ജിയന് വല കുലുക്കിയത്. ഇഞ്ച്വറി ടൈമില് ഒപ്പമെത്താന് ജോര്ജിയ പരിശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാല് അധികസമയത്തിന്റെ ആറാം മിനിറ്റില് മുഹമ്മദ് കെരം അക്ടര്കോലുവിലൂടെ ജോര്ജിയ മൂന്നാം ഗോളും നേടി വിജയം പൂര്ത്തിയാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us