ഇത് നിലവാരമില്ലായ്മ; വിമർശനവുമായി ഹംഗറി പരിശീലകൻ

'ജർമ്മൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന് പറയുന്നില്ല.'

dot image

മ്യൂണിക്: യൂറോ കപ്പിൽ ജർമ്മനിയോട് പരാജയപ്പെട്ടതിന് പിന്നാലെ വിമർശനവുമായി ഹംഗറി പരിശീലകൻ മാർക്കോ റോസി. മത്സരത്തിലുണ്ടായത് നിലവാരമില്ലാത്ത റഫറിയിംഗ് ആണെന്നാണ് റോസിയുടെ വിമർശനം. തന്റെ ഫുട്ബോൾ കരിയറിൽ ഒരു താരമായോ പരിശീലകനായോ താൻ ഒരു പരാതിയും പറഞ്ഞിട്ടില്ല. യാതൊരുവിധ പരിഗണനയും തനിക്ക് വേണ്ട. എങ്കിലും ഈ മത്സരത്തിൽ എന്താണ് റഫറി ചെയ്തതെന്നും റോസി ചോദിച്ചു.

വില്ലി ഓർബനെ തള്ളിയിട്ടിട്ടും റഫറി ഗോൾ അനുവദിക്കുകയാണ്. രണ്ടാം പകുതിയിലും സമാന സാഹചര്യമുണ്ടായി. ജർമ്മൻ മിഡ് ഫീൽഡർ റോബർട്ട് ആൻഡ്രിച്ചിനെതിരെ അനാവശ്യ ഫൗൾ വിസിൽ ഉയർന്നു. ജർമ്മൻ ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന് പറയുന്നില്ല. യൂറോ കപ്പ് വിജയിക്കാൻ ഏറ്റവും അധികം സാധ്യതയുള്ള ടീമാണ് ജർമ്മനി. അതിന് റഫറിയുടെ സഹായം ഉണ്ടാകേണ്ടതില്ല. ഫ്രാൻസിനെപ്പോലൊരു ടീമിനെതിരെ ജർമ്മനി കളിക്കുമ്പോഴും ഫൗൾ വിളിക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും ഹംഗറി പരിശീലകൻ പ്രതികരിച്ചു.

ടീമിൽ ഒരു മാറ്റം; സ്ഥിരീകരിച്ച് രാഹുൽ ദ്രാവിഡ്

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജർമ്മനിയുടെ വിജയം. 22-ാം മിനിറ്റിൽ ജമാൽ മുസിയാലയും 67-ാം മിനിറ്റിൽ ഇല്കായ് ഗുണ്ടോഗനും ഗോളുകൾ നേടി. വിജയത്തോടെ ജർമ്മനി പ്രീക്വാർട്ടർ ഉറപ്പിച്ചിരിക്കുകയാണ്. തുടർച്ചയായ രണ്ടാം പരാജയത്തോടെ ഹംഗറിയുടെ രണ്ടാം റൗണ്ട് സാധ്യതകൾ മങ്ങി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us