മ്യൂണിച്ച് : യൂറോകപ്പിലെ സെർബിയ-സ്ലോവേനിയ മത്സരം 1-1 സമനിലയിൽ. കളിയുടെ മുഴുവൻ സമയവും കഴിഞ്ഞ് അധിക സമയത്തെ അവസാന നിമിഷത്തിലാണ് സെർബിയ തങ്ങളുടെ സമനില ഗോൾ നേടിയത്. ഗ്രൂപ്പ് സിയിലുള്ള സെർബിയ നേരത്തെ ഒരു ഗോളിന് ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയിരുന്നു. ഈ മത്സരവും കൂടി തോറ്റാൽ പ്രീ ക്വാർട്ടർ കാണാതെ പുറത്താകും എന്ന സ്ഥിതിയിൽ നിന്നാണ് അവസാന നിമിഷം പ്രതീക്ഷകൾ നിലനിർത്തി സമനില നേടിയത്.
കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവസരം മുതലാക്കാൻ ഇരു ടീമുകളുടെയും മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 69-ാം മിനുറ്റിലാണ് സ്ലോവേനിയയുടെ ആദ്യ ഗോൾ നേടുന്നത്. എൽസ്നിക്കിന്റെ ക്രോസിൽ കാർണിക്നികിലൂടെയായിരുന്നു ഗോൾ. എല്സ്നിച്ചില് നിന്ന് പോസ്റ്റിന്റെ വലതുവശത്തേക്ക് ലഭിച്ച പന്തില് കാര്ണിച്ച് നിക്കിന് കാല് വെച്ച് കൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.
മറുപടി ഗോൾ കണ്ടെത്താൻ ഉണർന്ന് കളിച്ച സെർബിയയുടെ അര ഡസനോളം ശ്രമങ്ങൾ ഗോൾ പോസ്റ്റിന് അരികിലൂടെ കടന്ന് പോയി. അവസാനം 96 ആം മിനുറ്റിൽ ലൂക യോവിച്ച് സെർബിയ്ക്ക് വേണ്ടി സമനില നേടി. ഇവാന് ഇലിക്കിന്റെ അസിസ്റ്റിലായിരുന്നു സമനില ഗോൾ. സെര്ബിയക്ക് അനുകൂലമായി ലഭിച്ച കോര്ണറില് നിന്നുള്ള ഹെഡറാണ് സെർബിയയെ അവസാന നിമിഷം രക്ഷപ്പെടുത്തിയത്. നേരത്തെ ഡെന്മാർക്കിനോട് സമനില വഴങ്ങിയ സ്ലോവേനിയക്ക് രണ്ട് പോയിന്റാണുള്ളത്. അതെ സമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഇന്ന് ഡെന്മാർക്കിനെ നേരിടും. ഒരു കളിയിൽ നിന്ന് ഒരു വിജയവുമായി മൂന്ന് പോയിന്റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പിൽ മുന്നിലുള്ളത്. ഒരു കളിയിൽ ഒരു സമനിലയുമായി ഒരു പോയിന്റാണ് ഡെന്മാർക്കിനുള്ളത്.
മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഡേവിഡ് ജോണ്സണ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു