മ്യൂണിച്ച്: യൂറോകപ്പിനെത്തിയ കൗമാരക്കാരിൽ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ലാമിൻ യമാൽ. സ്പെയ്ൻ ദേശീയ ടീമിന് വേണ്ടി യൂറോ കളിക്കാൻ ജർമ്മനിയിലേക്ക് വണ്ടി കയറുമ്പോൾ യമാലിന്റെ പ്രായം വെറും 16 വയസ് മാത്രമാണ്. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ തന്നെ കളത്തിലിറങ്ങിയതോടെ യൂറോ കപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരമായി യമാൽ മാറി. പോളണ്ടിന്റെ കാസ്പർ കൊസ്ലോവ്സ്കിയുടെ 17 വർഷവും 246 ദിവസവുമെന്ന റെക്കോർഡാണ് താരം മറികടന്നത്. യൂറോകപ്പിനെത്തിയ കൗമാരക്കാരിൽ ഇതിനകം ആരാധകരുടെ ഇഷ്ടതാരങ്ങളിലൊരാളായി മാറിയ യമാൽ ഇപ്പോൾ പക്ഷേ വാർത്തകളിൽ ഇടം നേടുന്നത് മറ്റൊരു കാര്യത്തിലാണ്.
ടൂർണമെന്റിനായി യമാൽ യാത്ര തിരിക്കുമ്പോൾ താരത്തിന് മറ്റൊരു ദൗത്യം കൂടിയുണ്ടായിരുന്നു, പഠനം. സ്പെയിനിലെ നിർബന്ധിത സെക്കന്ഡറി വിദ്യാഭ്യാസം നാലാം വര്ഷ വിദ്യാര്ഥിയാണ് യമാല്. കളി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിൽ പഠനകാര്യങ്ങളിലാണ് താരം മുഴുകുന്നത്. യമാല് ഹോട്ടൽ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പഠിക്കുന്ന പ്രായത്തിൽ കളിക്കാനിറങ്ങിയാൽ ഇതൊക്കെ വേണ്ടിവരുമെന്നാണ് ചിലർ തമാശയായി പറയുന്നത്.
സ്കൂളിലെ ഹോം വർക്കുമായാണ് താൻ യൂറോ കപ്പിനെത്തിയിരിക്കുന്നതെന്ന് ബാഴ്സലോണ താരം കൂടിയായ യമാൽ നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ വഴി ക്ലാസുകൾ കേൾക്കുന്ന താരത്തിന് പൂർണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്. ക്രൊയേഷ്യക്കെതിരെ ആദ്യ മിനിറ്റിൽ നേടിയ അസിസ്റ്റിൽ യൂറോകപ്പ് ചരിത്രത്തിൽ ഗോൾ അസിസ്റ്റ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാൽ മാറിയിരുന്നു. നാളെ പുലർച്ചെ ഇറ്റലിക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ ഗോൾ കണ്ടെത്തിയാൽ യൂറോകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ യമാലിന് കഴിയും.
ഹൃദയ ഭാരമില്ലാതെ മെസ്സിക്ക് കളിക്കുവാനും, ആൽബിസെലസ്റ്റക്കാർക്ക് കളി കാണാനുമുള്ള കോപ്പ