മ്യൂണിച്ച്: യൂറോകപ്പ് ഗ്രൂപ്പ് എഫിൽ നടന്ന ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കും ജോർജിയയും 1-1 സമനിലയിൽ. ഇതോടെ രണ്ട് ടീമുകളുടെയും പ്രീ ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഹാംബർഗിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയുടെ അവസാനം ഒരു പെനാൽറ്റിയിലൂടെ ജോർജിയയാണ് ആദ്യം ലീഡ് ചെയ്തത്. ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധ താരത്തിന്റെ ഹാൻഡ്ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റി മികോടാഡ്സെ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ കൂടുതൽ ആക്രമിച്ച് കളിച്ച ചെക്ക് റിപ്പബ്ലിക്ക് 59 -ാം മിനുട്ടിൽ സമനില ഗോൾ നേടി.
ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി പാട്രിക്ക് ഷിക്കാണ് ഗോൾ നേടിയത്. ഗോളിന് ശേഷവും വിലപ്പെട്ട മൂന്ന് പോയിന്റിന് വേണ്ടി മുന്നേറ്റത്തിൽ ആക്രമണം തുടർന്ന ചെക്ക് താരങ്ങൾക്ക് പക്ഷെ ഗോൾ മാത്രം നേടാനായില്ല. രണ്ട് മത്സരങ്ങൾ വീതം കളിച്ച ചെക്ക് റിപ്പബ്ലിക്കും ജോർജിയയും ഒരു പോയിന്റ് മാത്രമാണുള്ളത്. ഗ്രൂപ്പിൽ ഓരോ മത്സരങ്ങൾ കളിച്ച പോർചുഗലിനും തുർക്കിക്കും മൂന്ന് പോയിന്റ് വീതമുണ്ട്. പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെയും തുർക്കി ജോർജിയയെയുമായിരുന്നു ആദ്യ മത്സരത്തിൽ തോൽപ്പിച്ചിരുന്നത്. ഗ്രൂപ്പ് എഫിലെ മറ്റൊരു പോരാട്ടത്തിൽ നാളെ പുലർച്ചെ പോർച്ചുഗൽ തുർക്കിയെ നേരിടും. ജയിക്കുന്ന ടീമുകൾക്ക് പ്രീക്വാർട്ടറിലേക്ക് പ്രവേശിക്കാം
സൂപ്പർ 8 ഇന്ത്യ-ബംഗ്ലാദേശ്; ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു പുറത്ത് തന്നെ