ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിലെ രണ്ടാം മത്സരം സമനിലയിൽ. ഇരുടീമുകളും ഗോളുകളൊന്നും നേടിയില്ല. പന്തടക്കത്തിൽ ചിലി മുന്നിട്ടുനിന്നെങ്കിലും പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. നാല് തവണ ഗോൾമുഖത്തേയ്ക്ക് പന്തെത്തിച്ച പെറുവിന് വലചലിപ്പിക്കാനും കഴിഞ്ഞില്ല.
മത്സരത്തിൽ പെറുവിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ മിനിറ്റുകളിൽ പന്തടക്കത്തിൽ പെറു സംഘം മുന്നിട്ടുനിന്നു. എന്നാൽ മുന്നേറ്റത്തിൽ ഉണ്ടായ പിഴവുകൾ ആദ്യ പകുതിയിൽ തിരിച്ചടിയായി. മെല്ലെ തുടങ്ങി ആദ്യ പകുതിയുടെ അവസാനത്തോടെയാണ് ചിലിയുടെ സംഘം ആക്രമണം കടുപ്പിച്ചത്. എങ്കിലും ആദ്യ പകുതി ഗോൾരഹിതമായി തന്നെ അവസാനിച്ചു.
കരിയറിലെ ഏറ്റവും മികച്ച നായകൻ ആര്? ചോദ്യത്തിന് ഗംഭീറിന്റെ മറുപടിരണ്ടാം പകുതിയിൽ ഗോൾനേട്ടത്തിനായി ഇരുടീമുകളും ശക്തമായ ശ്രമങ്ങൾ നടത്തിയില്ല. ഇതോടെ മത്സരം ഗോൾരഹിത സമനിലയിൽ തന്നെ അവസാനിച്ചു. നിലവിലത്തെ കോപ്പ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും കാനഡയ്ക്കുമൊപ്പമാണ് ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ മത്സരിക്കുന്നത്. പെറുവിന് അടുത്ത മത്സരത്തിൽ കാനഡയും ചിലിക്ക് അർജന്റീനയുമാണ് എതിരാളികൾ.