കൊളോണ്: യൂറോ കപ്പിൽ ഗംഭീര തിരിച്ചുവരവുമായി ബെൽജിയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റൊമാനിയയെ തോൽപ്പിച്ച് ബെൽജിയം യൂറോ കപ്പിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞ ക്യാപ്റ്റൻ കെവിൻ ഡിബ്രുയ്നെ തന്നെയാണ് മത്സരത്തിലെ താരം. സ്ലൊവാക്യയോട് നേരിട്ട അപ്രതീക്ഷിത തോൽവിക്ക് ശേഷമുള്ള തിരിച്ചുവരവ് ബെൽജിയം സംഘത്തിന് ആത്മവിശ്വാസവുമായി.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോള് പിറന്നു. യോരി ടിയെല്മാന്സിലൂടെ ബെല്ജിയം ആദ്യ ഗോൾ വലയിലാക്കി. റൊമേലു ലുക്കാക്കു നല്കിയ പന്ത് കിടിലന് ഷോട്ടിലൂടെ ടിയെല്മാന്സ് വലയിലെത്തിച്ചു. പിന്നാലെ റൊമാനിയൻ താരങ്ങൾ ഉണർന്ന് കളിച്ചു. എങ്കിലും ആദ്യ പകുതിയിൽ ബെൽജിയം മത്സരം നിയന്ത്രിച്ചു.
ഫ്രഞ്ച് ഫുട്ബോളിന്റെ രക്ഷാകവചം; എക്കാലത്തെയും മികച്ച ഡിഫൻസീവ് മിഡ്63-ാം മിനിറ്റില് ഡിബ്രുയിന്റെ മികച്ചൊരു പാസ് പിടിച്ചെടുത്ത് മുന്നേറിയ ലുക്കാക്കു പന്ത് വലയിലെത്തിച്ചെു. പക്ഷേ വാർ പരിശോധനയിൽ താരത്തിന് ഗോൾ നിഷേധിക്കപ്പെട്ടു. രണ്ടു മത്സരങ്ങള്ക്കിടെ മൂന്നാം തവണയാണ് ലുക്കാക്കുവിന്റെ ഗോള് വാറില് നിഷേധിക്കപ്പെടുന്നത്. പിന്നാലെ 79-ാം മിനിറ്റില് ഡിബ്രുയിന് ബെല്ജിയത്തിന്റെ വിജയമുറപ്പിച്ചു. ബെല്ജിയം ഗോളി കാസ്റ്റീല്സ് അടിച്ച പന്ത് പിടിച്ചെടുത്ത ഡിബ്രുയ്ന് റൊമാനിയന് പ്രതിരോധം മറികടന്ന് വലയിലാക്കി. ഗ്രൂപ്പിൽ എല്ലാ ടീമുകൾക്കും രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റായി. ഇതോടെ പ്രിക്വാർട്ടറിൽ കടക്കുന്ന ടീമിനെ അറിയാൻ അവസാന മത്സരങ്ങൾ വരെ കാത്തിരിക്കണം.