ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് വെനസ്വേല പരാജയപ്പെടുത്തിയത്. 22-ാം മിനിറ്റിൽ എന്നര് വലൻസിയ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 താരങ്ങളുമായാണ് ഇക്വഡോർ മത്സരം പൂർത്തിയാക്കിയത്. മറ്റൊരു പോരാട്ടത്തിൽ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് മെക്സിക്കോ തോൽപ്പിച്ചു.
'അവനെ അവിടെ കളിക്കാൻ അനുവദിക്കൂ'; കുൽദീപിനോട് രോഹിത്Golazo 100% creado en Monterrey 💥 pic.twitter.com/LHOQNMyPN2
— CONMEBOL Copa América™️ (@CopaAmerica) June 23, 2024
ഒരാളുടെ കുറവുണ്ടായിരുന്നുവെങ്കിലും ആദ്യ പകുതിയിൽ ഇക്വഡോറാണ് ലീഡ് ചെയ്തത്. 40-ാം മിനിറ്റിൽ ജെറമി സാർമിയൻ്റോയാണ് വലചലിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ വെനസ്വേല മത്സരത്തിലേക്ക് തിരികെ വന്നു. 64-ാം മിനിറ്റിൽ ജോണ്ടർ കാഡിസ് സമനില ഗോൾ നേടി. പിന്നാലെ 74-ാം മിനിറ്റിൽ എഡ്വേര്‍ഡ് ബെല്ലോ വെനസ്വേലയെ മുന്നിലെത്തിച്ചു.
Bello desatando la LOCURA Vinotinto 🤩 pic.twitter.com/BQ8lT8tcdo
— CONMEBOL Copa América™️ (@CopaAmerica) June 22, 2024
ജമൈക്കയ്ക്കെതിരെ 69-ാം മിനിറ്റിൽ ജെറാർഡോ ആർട്ടിഗ നേടിയ ഒറ്റ ഗോളാണ് മെക്സിക്കൻ വിജയത്തിന് കാരണമായത്. മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മെക്സിക്കോ ആയിരുന്നു മുന്നിൽ. എങ്കിലും ഗോൾ നേട്ടത്തിനായി ഏറെ കാത്തിരിക്കേണ്ടി വന്നു.