ഫ്രാങ്ക്ഫര്ട്ട്: യൂറോ കപ്പ് ഫുട്ബോളിൽ ജർമ്മനിയെ സമനിലയിൽ തളച്ച് സ്വറ്റ്സർലൻഡ്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരം നിശ്ചിത സമയം പിന്നിടുമ്പോൾ ജർമ്മൻ സംഘം ഒരു ഗോളിന് പിന്നിലായിരുന്നു. 92-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗ് നേടിയ ഗോളിലാണ് ആതിഥേയർ സമനില പിടിച്ചത്. 28-ാം മിനിറ്റില് ഡാന് എന്ഡോയ് സ്വിറ്റ്സർലൻഡിനായി വലകുലുക്കി.
മറ്റൊരു മത്സരത്തിൽ സ്കോട്ലൻഡിനെ എതിരില്ലാത്ത ഒരു ഗോളിന് ഹംഗറി വീഴ്ത്തി. ഇഞ്ചുറി ടൈമിൽ പകരക്കാരരനായെത്തിയ കെവിന് ചൊബോത്തിന്റെ കൗണ്ടര് അറ്റാക്കാണ് ഗോളിലേക്ക് വഴിമാറി. മത്സരത്തിന്റെ 100-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ജയത്തോടെ ഹംഗറി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തായി. മൂന്ന് മത്സരങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ഹംഗറിക്ക് മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ഒരു സമനില മാത്രമുള്ള സ്കോട്ട്ലന്ഡ് പുറത്തായി. ജർമ്മനിയും സ്വിറ്റ്സർലൻഡും പ്രീക്വാർട്ടർ ഉറപ്പിച്ചു.
മിഡ്ഫീൽഡ് ലാളിത്യം; ബെൽജിയത്തെ ചാർജാക്കുന്ന നായകൻഅതിനിടെ 69-ാം മിനിറ്റില് സ്കോട്ട്ലന്ഡ് ഗോള്കീപ്പര് ആന്ഗസ് ഗണ്ണുമായി കൂട്ടിയിടിച്ച് ഹംഗറി താരം ബര്ണബാസ് വര്ഗയ്ക്ക് പരിക്കേറ്റു. നിലത്തുവീണ ബര്ണബാസിന് അടിയന്തര ശുശ്രൂഷ ഡോക്ടര്മാര് നൽകി. തുടര്ന്ന് സ്ട്രെച്ചറില് താരത്തെ പുറത്തേക്കെത്തിച്ചു. പരിക്ക് ഗുരുതരമെന്ന് റിപ്പോര്ട്ടുകളുണ്ട്.