ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ വിജയവുമായി ഉറുഗ്വേ. പനാമയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഉറുഗ്വേ പരാജയപ്പെടുത്തിയത്. തുടക്കം തന്നെ ഉറുഗ്വേ സംഘം എതിരാളികൾക്കുമേൽ ആധിപത്യം സൃഷ്ടിച്ചിരുന്നു. 16-ാം മിനിറ്റിൽ മാക്സിമിലിയാനോ അറൗജോ ആദ്യ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ പനാമ പന്തടക്കത്തിൽ ഉൾപ്പടെ തിരിച്ചുവരവ് നടത്തി. എങ്കിലും ഗോൾവല ചലിപ്പിക്കാനായില്ല.
അവസാന മിനിറ്റുകളിൽ ഉറുഗ്വേപട ശക്തമായി തിരിച്ചുവന്നു. 85-ാം മിനിറ്റിൽ ഡാർവിൻ നൂനസും ഇഞ്ചുറി ടൈമിൽ 91-ാം മിനിറ്റിൽ മാത്തിയാസ് വിന കൂടി ഗോൾ നേടി. 94-ാം മിനിറ്റിൽ മൈക്കൽ അമീർ മുറില്ലോയുടെ ഗോളാണ് പനാമയ്ക്ക് ആശ്വാസം പകർന്നത്. മറ്റൊരു മത്സരത്തിൽ അമേരിക്ക ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
അവർ ഞങ്ങളെ വേദനിപ്പിച്ചു...; തുറന്നുപറഞ്ഞ് അഫ്ഗാൻ താരംമത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അമേരിക്ക മുന്നിലെത്തി. ക്രിസ്റ്റ്യൻ പുലിസിച്ച് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ അമേരിക്കൻ സംഘം വീണ്ടും വലചലിപ്പിച്ചു. ഫോളാരിൻ ബലോഗൻ ആണ് രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ തിരിച്ചുവരാൻ ബൊളീവിയയ്ക്ക് കഴിഞ്ഞില്ല. ഇതോടെ മത്സരം ഏകപക്ഷീയമായി അമേരിക്ക വിജയിച്ചു.