കോപ്പയിൽ ഉറുഗ്വേയുടെ ഗോൾമഴ; ബൊളീവിയയെ തകർത്തു

82-ാം മിനിറ്റിൽ വെറ്ററൻ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങി

dot image

ന്യൂ ജഴ്സി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം വിജയത്തോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഉറുഗ്വേ. ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഉറുഗ്വേ സംഘം തകർത്തെറിഞ്ഞത്. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ഡാർവിൻ ന്യൂനസിന്റെ ഗോൾ ശ്രമമുണ്ടായി. എന്നാൽ ആദ്യ ഗോളിന് ഉറുഗ്വേയ്ക്ക് ഏതാനും നിമിഷം കാത്തിരിക്കേണ്ടി വന്നു.

എട്ടാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി ആദ്യം വലചലിപ്പിച്ചു. റൊണാൾഡ് അറൗജോയുടെ അസിസ്റ്റിൽ തകർപ്പൻ ഹെഡറിലൂടെ പെലിസ്ട്രി പന്ത് വലയിലാക്കി. 21-ാം മിനിറ്റിൽ മാക്സിമിലിയാനോ അറൗജോവിന്റെ അസിസ്റ്റിൽ ഡാർവിൻ ന്യൂനസ് ആണ് വലചലിപ്പിച്ചത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഉറുഗ്വേ സംഘം ലീഡ് ചെയ്തു.

കോഹ്ലിയെ ടീമിൽ നിന്നൊഴിവാക്കുമോ?; മറുപടിയുമായി രോഹിത് ശർമ്മ

രണ്ടാം പകുതിയിൽ 77-ാം മിനിറ്റിൽ ഉറുഗ്വേ വീണ്ടും ലീഡ് ഉയർത്തി. നിക്കോളാസ് ക്രൂസിന്റെ അസിസ്റ്റിൽ മാക്സിമിലിയാനോ അറൗജോവിന്റെ വലംകാൽ ഷോട്ടാണ് വലയിലെത്തിയത്. 81-ാം മിനിറ്റിൽ ഫകുണ്ടോ പെലിസ്ട്രി അസിസ്റ്റിൽ ഫെഡറിക്കോ വാൽവെർഡെ വീണ്ടും ലീഡുയർത്തി. 82-ാം മിനിറ്റിൽ വെറ്ററൻ താരം ലൂയിസ് സുവാരസ് പകരക്കാരനായി കളത്തിലിറങ്ങി. പിന്നാലെ 89-ാം മിനിറ്റിൽ റോഡ്രിഗോ ബെൻ്റാൻകൂർ കൂടെ ഗോൾവല ചലിപ്പിച്ചതോടെ ബൊളീവിയൻ തോൽവി പൂർണമായി.

dot image
To advertise here,contact us
dot image