ബെര്ലിന്: യൂറോ കപ്പില് ചരിത്രമെഴുതി പോര്ച്ചുഗീസ് ഗോള് കീപ്പര് ഡിയോഗോ കോസ്റ്റ. സ്ലൊവേനിയയ്ക്കെതിരായ പ്രീക്വാര്ട്ടര് മത്സരത്തില് പെനാല്റ്റി ഷൂട്ടൗട്ടില് ഹാട്രിക് സേവുകളുമായി കോസ്റ്റയാണ് പറങ്കിപ്പടയുടെ രക്ഷകനായത്. ഇതോടെ യൂറോ കപ്പ് ചരിത്രത്തില് പെനാല്റ്റി ഷൂട്ടൗട്ടില് മൂന്ന് പെനാല്റ്റി കിക്കുകള് സേവ് ചെയ്യുന്ന ആദ്യ ഗോള്കീപ്പര് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോസ്റ്റ.
സ്ലൊവേനിയയെ തകര്ത്തതോടെ യൂറോ കപ്പില് ക്വാര്ട്ടര് ബെര്ത്ത് ഉറപ്പിക്കാനും പോർച്ചുഗലിന് സാധിച്ചു. നായകന് റൊണാള്ഡോ പെനാല്റ്റി പാഴാക്കിയ മത്സരത്തിനൊടുവില് പെനാല്റ്റി ഷൂട്ടൗട്ടിലാണ് പറങ്കിപ്പട വിജയം കുറിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കും തടുത്തിട്ടാണ് കോസ്റ്റ പോര്ച്ചുഗലിന്റെ രക്ഷക്കെത്തിയത്.
പെനാല്റ്റി തുലച്ച് റൊണോ, ഷൂട്ടൗട്ടില് കോസ്റ്റയിലൂടെ അത്ഭുതവിജയം; പോര്ച്ചുഗല് ക്വാര്ട്ടറില്നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഷൂട്ടൗട്ടില് പറങ്കിപ്പടയുടെ രക്ഷകനായി ഗോള് കീപ്പര് ഡിയോഗോ കോസ്റ്റ അവതരിച്ചു. താരത്തിന്റെ തകര്പ്പന് സേവുകളോടെ പെനാല്റ്റി ഷൂട്ടൗട്ടില് 3-0 എന്ന വിജയിച്ച പോര്ച്ചുഗല് കിരീടപ്പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലെത്തി.