അർജന്റീന ഒളിംപിക്സ് ടീമിനെ പ്രഖ്യാപിച്ചു; സ്ക്വാഡിൽ മൂന്ന് സീനിയർ താരങ്ങൾ മാത്രം, മഷരാനോ പരിശീലകൻ

പാരീസിൽ നടക്കുന്ന ഒളിംപിക്സ് ഗെയിംസിനുള്ള അർജന്റീന ഫുട്ബാൾ ടീം പ്രഖ്യാപിച്ചു

dot image

പാരീസ്: പാരീസിൽ നടക്കുന്ന ഒളിംപിക്സ് ഗെയിംസിനുള്ള അർജന്റീന ഫുട്ബാൾ ടീം പ്രഖ്യാപിച്ചു. മൂന്ന് സീനിയർ താരങ്ങളാണ് സ്ക്വാഡിൽ ഉണ്ട്. ഹൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടമെൻഡി , ജെറോണിമോ റുലി എന്നിവരാണ് സീനിയർ താരങ്ങളായി അർജന്റീന ടീമിൽ ഉള്ളത്. പതിനെട്ട് അംഗ ഒളിംപിക്സ് സ്ക്വാഡിനെ പരിശീലിപ്പിക്കുനന്ത് ഹാവിയർ മഷറാനോയാണ്.

മാഞ്ചസ്റ്റർ സിറ്റിയുടെ അൽവാരസും ബെൻഫിക്കയുടെ ഒട്ടമെൻഡിയും ക്ലബിനും രാജ്യത്തിനായി ഈ സീസണിൽ 50 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അർജന്റീനയുടെ കോപ്പ അമേരിക്കയുടെ ടീമിലുൾപ്പെട്ട താരമാണ് ജെറോണിമോ റുലി. ടൂർണമെന്റിൽ മൊറോക്കോ,ഇറാഖ്, ഉക്രൈൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് അർജന്റീന.

ഒളിംപിക്സ് അർജന്റീന ടീം;

ഗോൾകീപ്പർമാർ: ലിയാൻഡ്രോ ബ്രെ (ബൊക്ക ജൂനിയേഴ്സ്), ജെറോണിമോ റുല്ലി (അജാക്സ്). ഡിഫൻഡർമാർ: മാർക്കോ ഡി സെസാരെ (റേസിംഗ് ക്ലബ്), ജൂലിയോ സോളർ (ലാനസ്), ജോക്വിൻ ഗാർസിയ (വെലെസ് സാർസ്ഫീൽഡ്), ഗോൺസാലോ ലുജൻ (സാൻ ലോറെൻസോ), നിക്കോളാസ് ഒട്ടമെൻഡി (ബെൻഫിക്ക), ബ്രൂണോ അമിയോൺ (സാൻ്റോസ് ലഗുണ)

വീണ്ടും മഞ്ഞ കാർഡ്; വിനീഷ്യസ് ജൂനിയറിന്ഉറുഗ്വേക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമാകും
dot image
To advertise here,contact us
dot image