വീണ്ടും മഞ്ഞ കാർഡ്; വിനീഷ്യസ് ജൂനിയറിന്ഉറുഗ്വേക്കെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമാകും

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി

dot image

ന്യൂയോർക്ക്: കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ബ്രസീലിന് തിരിച്ചടി. സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന് സസ്പെൻഷൻ ലഭിച്ചതോടെ ഉറുഗ്വേക്കെതിരെയുള്ള നിർണ്ണായക മത്സരത്തിൽ കളിക്കാൻ സാധിക്കില്ല. മുന്നേറ്റ നിരയിൽ താളം കണ്ടെത്താൻ പാട് പെടുന്ന ടീമിന് വിനീഷ്യസിന്റെ അഭാവം വലിയ തിരിച്ചടിയാകും. കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ മഞ്ഞ കാർഡ് ലഭിച്ചതാണ് താരത്തിന് വിനയയായത്.

നേരത്തെ പരാഗ്വക്കെതിരെ നടന്ന മത്സരത്തിലും താരത്തിന് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. ഈ കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ വിജയിച്ച ഒരേ ഒരു മത്സരമായ പരാഗ്വക്കെതിരെ രണ്ട് ഗോളുകൾ നേടിയ താരമാണ് വിനീഷ്യസ് ജൂനിയർ. ഇന്ന് കൊളംബിയയുമായുള്ള മത്സരത്തിൽ സമനില പിടിച്ചതോടെ ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനലിലേക്കെത്തിയത്. കോസ്റ്റോറിക്കയ്ക്കെതിരെ നടന്ന ബ്രസീലിന്റെ ആദ്യ കോപ്പ അമേരിക്ക മത്സരം ഗോൾ രഹിത സമനിലയിലാവസാനിച്ചിരുന്നു.

മറുവശത്ത് മികച്ച ഫോമിലാണ് ഉറുഗ്വേയുള്ളത്. ഗ്രൂപ്പ് സിയിൽ മൂന്ന് കളിയും വിജയിച്ചാണ് ഉറുഗ്വേ വരുന്നത്. ആകെ മൊത്തം ഒമ്പത് ഗോളുകൾ നേടിയ ലാറ്റിനമേരിക്കൻ കരുത്തർ ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. അതെ സമയം ബ്രസീലിന് മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകൾ മാത്രമാണ് നേടാനായത്.

കോപ്പയിൽ ചൂടേറും; ക്വാര്ട്ടര് ചിത്രം തെളിഞ്ഞു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us