നാട്ടിലേക്ക് മടങ്ങാന് തയ്യാറല്ലെന്ന് ഞാന് പറഞ്ഞിരുന്നു: എമിലിയാനോ മാര്ട്ടിനസ്

'ആരാധകര് പ്രതീക്ഷിച്ച മത്സരമല്ല ഇന്ന് ഞങ്ങള് കാഴ്ച വെച്ചതെന്ന് അറിയാം. പക്ഷേ അവസാനം ഞങ്ങള് വിജയിച്ചു'

dot image

ന്യൂയോര്ക്ക്: കോപ്പ അമേരിക്കയില് ഇക്വഡോറിനെ പെനാല്റ്റി ഷൂട്ടൗട്ടില് വീഴ്ത്തി സെമി ഫൈനലിലെത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ഗോള്കീപ്പര് എമിലിയാനോ മാര്ട്ടിനസാണ് ഷൂട്ടൗട്ടില് അര്ജന്റീനയുടെ വിജയശില്പ്പിയായത്. അര്ജന്റീനയുടെ നിര്ണായക വിജയത്തിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എമിലിയാനോ.

'നാട്ടിലേക്ക് തിരിച്ചുപോവാന് ഞാന് തയ്യാറല്ലെന്ന് ഞാന് മത്സരത്തിന് മുന്പ് എന്റെ സഹതാരങ്ങളോട് പറഞ്ഞിരുന്നു. അവരും അതുതന്നെ പറഞ്ഞു. കോപ്പ അമേരിക്കയിലെയും ലോകകപ്പിലെയും ചാമ്പ്യന്മാരാണ് ഞങ്ങള്. ഞങ്ങള്ക്ക് തീര്ച്ചയായും മുന്നോട്ടുപോവേണ്ടതുണ്ട്. ആരാധകര് പ്രതീക്ഷിച്ച മത്സരമല്ല ഇന്ന് ഞങ്ങള് കാഴ്ച വെച്ചതെന്ന് അറിയാം. പക്ഷേ അവസാനം ഞങ്ങള് വിജയിച്ചു', മത്സരശേഷം എമി വ്യക്തമാക്കി.

മിശിഹായെ രക്ഷിച്ച് വീണ്ടും എമിയുടെ കരങ്ങള്; കാവല്മാലാഖയുടെ ചിറകിലേറി അര്ജന്റീന

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞതോടെ പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില് 4-2 വിജയത്തോടെയാണ് മെസ്സിയുടെയും സംഘത്തിന്റെയും സെമി പ്രവേശനം. സൂപ്പര് താരം ലയണല് മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയപ്പോള് എക്വഡോറിന്റെ രണ്ട് കിക്കുകള് തടുത്തിട്ടാണ് എമിലിയാനോ അര്ജന്റീനയുടെ രക്ഷകനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us