മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യയുടെ വിജയാഘോഷങ്ങള് മുംബൈ കേന്ദ്രീകരിച്ചായിരുന്നു നടന്നത്. വന്ജനക്കൂട്ടം ലോകചാമ്പ്യന്മാരെ കാണാനെത്തി. പിന്നാലെ ശിവസേന നേതാവ് ആദിത്യ താക്കറെ ബിസിസിഐക്ക് നിര്ദ്ദേശവുമായി രംഗത്തെത്തി. ഈ ജനക്കൂട്ടം ബിസിസിഐക്ക് ഒരു ശക്തമായ സന്ദേശം നല്കുന്നു. ഒരു ലോകകപ്പ് ഫൈനല് മുംബൈയില് നിന്നും മാറ്റരുതെന്നും ആദിത്യ താക്കറെ സമൂഹമാധ്യമങ്ങളില് കുറിച്ചു.
Yesterday’s celebration in Mumbai is also a strong message to the BCCI…
— Aaditya Thackeray (@AUThackeray) July 5, 2024
Never take away a World Cup final from मुंबई!
ശിവസേന നേതാവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. ഒരു ഫൈനല് എവിടെ നടത്തണമെന്ന് ബിസിസിഐ തീരുമാനിക്കും. ഒരിക്കലും ഏതെങ്കിലും ഒരു സ്റ്റേഡിയത്തിന് മാത്രമായി പ്രത്യേക പരിഗണന നല്കാന് കഴിയില്ല. 1987ലെ ലോകകപ്പ് ഫൈനല് കൊല്ക്കത്തയിലാണ് നടന്നത്. പിന്നാലെ ഇന്ത്യന് ക്രിക്കറ്റിന്റെ മെക്കയായി കൊല്ക്കത്ത മാറി. ആരാധകകൂട്ടം മുംബൈയില് മാത്രമായി നടക്കുന്ന പ്രതിഭാസമല്ലെന്നും ശുക്ല പ്രതികരിച്ചു.
ഞാന് സഹതാരങ്ങള്ക്ക് ഒരു നിര്ദ്ദേശം നല്കി: എമിലിയാനോ മാര്ട്ടിനെസ്അഹമ്മദാബാദിലെ ഗ്രൗണ്ടിന് 1,30,000 പേരെ ഇരുത്താന് കഴിയും. കൊല്ക്കത്തയിലെ സ്റ്റേഡിയത്തില് 80,000ത്തോളം പേര്ക്ക് ഇരിക്കാന് കഴിയും. എല്ലാ സ്റ്റേഡിയത്തെക്കുറിച്ചും ബിസിസിഐക്ക് വ്യക്തമായി അറിയാം. ഒരു സിറ്റിയും അവഗണിക്കപ്പെടില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.