'തോല്വി വേദനിപ്പിക്കുന്നു'; പൊട്ടിക്കരഞ്ഞ് പെപ്പെ, ചേർത്ത് നിർത്തി ആശ്വസിപ്പിച്ച് റോണോ

യൂറോ കപ്പിലെ അവസാന മത്സരത്തിനായിരുന്നു റൊണാൾഡോയും പെപ്പെയും ബൂട്ട് കെട്ടിയത്

dot image

ബെര്ലിന്: യൂറോകപ്പ് ക്വാര്ട്ടറില് ഫ്രാന്സിനെതിരെ ഷൂട്ടൗട്ടില് പരാജയം വഴങ്ങി പുറത്തായിരിക്കുകയാണ് പോര്ച്ചുഗല്. ഇതോടെ അവസാന യൂറോ കപ്പ് കളിക്കുന്ന സൂപ്പര് താരം റൊണാള്ഡോയുടെയും പെപ്പെയുടെയും വിടവാങ്ങലിനും മത്സരം വേദിയായി. തോല്വിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞാണ് പെപ്പെ കളംവിട്ടത്. മൈതാനത്ത് വിതുമ്പിയ പെപ്പെയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന റൊണാള്ഡോയുടെ ദൃശ്യങ്ങള് ഇതിനോടകം തന്നെ വൈറലാണ്. തുടര്ന്ന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പെപ്പെ.

'റൊണാള്ഡോയുടെ ആ കെട്ടിപ്പിടുത്തം ഒരുപാട് കാര്യങ്ങള് അര്ത്ഥമാക്കുന്നുണ്ട്. ഞങ്ങള് സഹോദരങ്ങളെപോലെയാണ്. ഇത് ശരിയായ സമയമല്ല. കാരണം ഈ പരാജയം വളരെ വേദനിപ്പിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് ചിന്തിക്കുന്നതിന് മുന്പ് ഈ വേദനയിലൂടെയും ദുഃഖത്തിലൂടെയും കടന്നുപോവേണ്ടതുണ്ട്', പെപ്പെ പറഞ്ഞു.

'രാജ്യത്തിന് വേണ്ടി വിജയിക്കുക മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആരാധകര്ക്ക് സന്തോഷം നല്കാന് ഞങ്ങള്ക്ക് സാധിച്ചില്ല. നിര്ഭാഗ്യവശാല് ഫുട്ബോള് അങ്ങനെയും കൂടിയാണ്. ദിവസങ്ങള്ക്ക് മുന്പ് ഞങ്ങള് പെനാല്റ്റി ഷൂട്ടൗട്ടില് വിജയിച്ചു. ഇന്ന് ഞങ്ങള് പരാജയപ്പെട്ടു. സാഹചര്യം അംഗീകരിച്ച് സഹതാരങ്ങള്ക്ക് ശക്തി പകരേണ്ടതുണ്ട്', പെപ്പെ കൂട്ടിച്ചേര്ത്തു.

റൊണാള്ഡോയ്ക്കും പോര്ച്ചുഗലിനും കണ്ണീര്മടക്കം; ഷൂട്ടൗട്ടില് വിജയിച്ച് ഫ്രാന്സ് സെമിയില്

നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോളുകള് നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാല്റ്റി ഷൂട്ടൗട്ടില് 5-3ന് വിജയം സ്വന്തമാക്കി ഫ്രഞ്ചുപട സെമി ഫൈനല് ബെര്ത്ത് ഉറപ്പിച്ചു. സെമിയില് ഫ്രാന്സ് സ്പെയിനിനെ നേരിടും.

dot image
To advertise here,contact us
dot image