എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ലായിരുന്നു; ടോണി ക്രൂസ്

യൂറോ കപ്പ് ക്വാർട്ടറിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ജർമ്മൻ ഇതിഹാസം

dot image

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോള് ക്വാര്ട്ടര് ഫൈനലില് എട്ട് മിനിറ്റ് മാത്രമാണ് സ്പെയിന് താരം പെഡ്രിക്ക് കളിക്കാന് കഴിഞ്ഞത്. ജര്മ്മന് മധ്യനിര താരം ടോണി ക്രൂസിന്റെ ചലഞ്ചില് പരിക്കേറ്റ് താരത്തിന് പുറത്തേയ്ക്ക് പോകേണ്ടിവന്നു. പിന്നാലെ പെഡ്രിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടോണി ക്രൂസ്.

ഇത് എനിക്ക് വളരെ പ്രധാനമാണ്. പെഡ്രി ഞാന് താങ്കളോട് ക്ഷമ ചോദിക്കുന്നു. താങ്കളെ വേദനിപ്പിക്കുക എന്റെ ഉദ്ദേശമല്ലായിരുന്നു. പരിക്കില് നിന്നും താങ്കള് വേഗം സുഖപ്പെടട്ടെ. താങ്കള് ഒരു മികച്ച താരമാണെന്നും ടോണി ക്രൂസ് ഇന്സ്റ്റാഗ്രാമില് പ്രതികരിച്ചു.

നെറ്റ് ബൗളർ പന്തെറിഞ്ഞു; ബാറ്റിംഗിൽ ബുദ്ധിമുട്ടി പാക് താരങ്ങൾ

യൂറോ കപ്പിന്റെ ക്വാര്ട്ടര് ഫൈനലില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്ക് സ്പെയിന് ജര്മ്മനിയെ പരാജയപ്പെടുത്തി. ഒരു യൂറോ കപ്പ് എന്ന ആഗ്രഹം ബാക്കിയാക്കി ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കുകയും ചെയ്തു. മത്സരത്തില് പരിക്കേറ്റ പെഡ്രിക്ക് ഒരു മാസത്തോളം കളിക്കളത്തിലേക്ക് തിരികെ വരാന് കഴിയില്ലെന്നാണ് റിപ്പോര്ട്ടുകള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us