ഈ എട്ട് മിനിറ്റും ഞാന് ആസ്വദിക്കുന്നു: ലൂയിസ് സുവാരസ്

നാളെ ബ്രസീലിനെ നേരിടുന്നതിന് മുമ്പായി സംസാരിക്കുകയായിരുന്നു ഉറുഗ്വേ താരം

dot image

ടെക്സസ്: കോപ്പ അമേരിക്ക ഫുട്ബോള് ടൂര്ണമെന്റില് ഉറുഗ്വേ നാളെ ക്വാര്ട്ടര് മത്സരത്തിനിറങ്ങുകയാണ്. എന്നാല് സൂപ്പര് താരം ലൂയിസ് സുവാരസ് ടൂര്ണമെന്റില് ഇതുവരെ എട്ട് മിനിറ്റ് മാത്രമെ കളിച്ചിട്ടുള്ളു. എന്നാല് മത്സരത്തിലെ എല്ലാ നിമിഷവും താന് ആസ്വദിക്കുന്നുവെന്നാണ് ഉറുഗ്വേ താരത്തിന്റെ വാക്കുകള്.

താന് ഫുട്ബോള് മതിയാക്കുന്ന കാലം അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള് കളിക്കാന് കഴിയുന്ന ചെറിയ അവസരങ്ങള് പോലും വലുതാണ്. ഉറുഗ്വേ നിരയിലെ ഒരു താരം മാത്രമാണ് താന്. കളിച്ചാലും ഇല്ലെങ്കിലും താന് സന്തോഷവാനാണ്. ടീമിനെ കഴിയാവുന്ന രീതിയിലെല്ലാം താന് സഹായിക്കുമെന്നും സുവാരസ് പ്രതികരിച്ചു.

സിംബാബ്വെ പരമ്പര; ഓപ്പണിംഗ് സഖ്യത്തെ പ്രഖ്യാപിച്ച് ഗിൽ

നാളെ നടക്കുന്ന ക്വാര്ട്ടറില് ബ്രസിലീനെ തോല്പ്പിക്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഉറുഗ്വേ താരം പറഞ്ഞു. നിരവധി യുവതാരങ്ങള് ടീമിലുണ്ട്. ഏതൊരു ടീമിനെയും അവർക്ക് തോൽപ്പിക്കാൻ കഴിയും. ലോകകപ്പ് യോഗ്യതാ റൗണ്ടില് ബ്രസീലിനെയും അര്ജന്റീനയെയും ഉറുഗ്വേ പരാജയപ്പെടുത്തിയിരുന്നുവെന്നും സുവാരസ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us