മ്യൂണിക്ക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയിൻ ഫൈനലിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ തോൽപ്പിച്ചാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെ സ്പെയിൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ച ഫ്രാൻസിന് പക്ഷേ ഗോൾവല ചലിപ്പിക്കാനായില്ല.
സെമിയിൽ സ്പെയിനിന്റെ ആക്രമണ ശൈലിക്ക് അതേരീതിയിൽ മറുപടി നൽകിയാണ് ഫ്രാൻസ് സംഘം മുന്നേറിയത്. ടൂർണമെന്റിൽ ഇതുവരെ കണ്ട മൂർച്ച കുറഞ്ഞ ആക്രമണങ്ങളുള്ള ഫ്രാൻസല്ല സെമിയിൽ പോരാട്ടത്തിനിറങ്ങിയത്. 10 മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഒമ്പതാം മിനിറ്റില് ബോക്സിന്റെ ഇടതുഭാഗത്തു നിന്ന് കിലിയന് എംബാപ്പെ ഉയര്ത്തി നല്കിയ പന്ത് ഹെഡറിലൂടെ കോളോ മുവാനി വലയിലാക്കി.
🇪🇸 Magnificent Yamal! @Vivo_GLOBAL | #EUROPOTM pic.twitter.com/nFlMcvG3w7
— UEFA EURO 2024 (@EURO2024) July 9, 2024
അപ്രതീക്ഷിതമായി വഴങ്ങിയ ഗോളിൽ നിന്ന് സ്പാനിഷ് സംഘം വേഗത്തിൽ തിരിച്ചുവന്നു. 21-ാം മിനിറ്റില് തകർപ്പൻ ഒരു ഇടം കാൽ ഷോട്ടിലൂടെ 16-കാരന് ലമിന് യമാല് സ്പെയിനിനെ ഒപ്പമെത്തിച്ചു. പെനാല്റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് പ്രതിരോധ നിരയെ ഡ്രിബിള് ചെയ്തെത്തിയ യമാലിന്റെ ഇടം കാൽ ഷോട്ട് പോസ്റ്റിലിടിച്ച് വലയിലായി. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള് സ്കോററെന്ന നേട്ടം സ്പാനിഷ് യുവതാരം സ്വന്തമാക്കി.
ദ്രാവിഡിനെ സമീപിച്ച് ഐപിഎല് ടീം; റിപ്പോര്ട്ട്ആക്രമണങ്ങള് തുടർന്ന സ്പെയിൻ 25-ാം മിനിറ്റില് വീണ്ടും ലക്ഷ്യം കണ്ടു. വലതുവിങ്ങിൽ ജെസ്യുസ് നവാസ് നല്കിയ ക്രോസ് ക്ലിയര് ചെയ്യാന് ശ്രമിച്ച ഫ്രഞ്ച് താരം വില്യം സാലിബയില് നിന്ന് പന്ത് ബോക്സില് ഡാനി ഓല്മോയുടെ പക്കലെത്തി. ഓല്മോയുടെ ഷോട്ട് ഫ്രഞ്ച് പ്രതിരോധ താരം യൂള്സ് കുണ്ഡെ കാലിൽ നിന്ന് വലയിലെത്തി. എങ്കിലും ഗോൾ അനുവദിക്കപ്പെട്ടത് ഓൽമോയ്ക്കാണ്. രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റം സൃഷ്ടിച്ച് ഫ്രാൻസ് മുന്നേറാൻ ശ്രമിച്ചെങ്കിലും ഗോൾവല ചലിപ്പിക്കാനായില്ല.