റയൽ മാഡ്രിഡിൽ എംബാപ്പെ ഒമ്പതാം നമ്പർ ജേഴ്സിയിൽ;മറ്റ് താരങ്ങളുടെ നമ്പറുകളിലും മാറ്റം

മുൻ പിഎസ്ജിയുടെ സൂപ്പർ താരത്തെ ജൂലായ് 26 ന് സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും റയൽ മാഡ്രിഡ് മാനേജ്മെന്റ് അറിയിച്ചു

dot image

മാഡ്രിഡ്: റയൽ മാഡ്രിഡിനായി ഒമ്പതാം നമ്പർ ജേഴ്സിയിൽ അരങ്ങേറാൻ ഫ്രാൻസ് സൂപ്പർ താരം കീലിയൻ എംബാപ്പെ. മുൻ പിഎസ്ജിയുടെ സൂപ്പർ താരത്തെ ജൂലായ് 26 ന് സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും റയൽ മാഡ്രിഡ് മാനേജ്മെന്റ് അറിയിച്ചു. പി എസ് ജി യിൽ പത്താം നമ്പർ ജേഴ്സിയിലായിരുന്നു എംബാപ്പെ കളിച്ചിരുന്നത്. എന്നാൽ നിലവിൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് റയൽ മാഡ്രിഡിൽ പത്താം നമ്പറിൽ കളിക്കുന്നത്. മുമ്പ് ഫ്രാൻസിന്റെ തന്നെ താരമായിരുന്ന കരീം ബെൻസീമയായിരുന്നു റയൽ മാഡ്രിഡിൽ ഒമ്പതാം നമ്പർ ജേഴ്സി അണിഞ്ഞിരുന്നത്. എന്നാൽ കരീം ബെൻസീമയ്ക്ക് ശേഷം ഈ ജേഴ്സി ഒഴിച്ചിട്ടു.

ഈ കഴിഞ്ഞ ജൂണിലാണ് ഇരുപത്തഞ്ചുകാരനായ ഫ്രഞ്ച് താരം ഫ്രഞ്ച് ലീഗിൽ നിന്നും സ്പാനിഷ് വമ്പന്മാരായ റയൽമാഡ്രിഡിലേക്ക് കൂടുമാറുന്നത്. 2009 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റയൽ മാഡ്രിഡിലെത്തിയ ക്രിസ്റ്റാനോ റൊണാൾഡോ ആദ്യം അണിഞ്ഞിരുന്നത് ഒമ്പതാം നമ്പർ ജേഴ്സിയിലായിരുന്നു. പിന്നീട് തന്റെ ഇഷ്ട നമ്പറായ ഏഴാം നമ്പറിലേക്ക് മാറി. എന്നാൽ നിലവിൽ റയൽ മാഡ്രിഡിൽ ആ ജേഴ്സിയണിയുന്നത് ബ്രസീലിന്റെ സൂപ്പർ താരം വിനീഷ്യസ് ജൂനിയറാണ്.

ഫ്രഞ്ച് താരം എഡ്വേർഡോ കാമവിംഗയായിരിക്കും ഇത്തവണ ആറാം നമ്പർ ജേഴ്സിയിൽ അരങ്ങേറുക. ക്ലബ് ഫുട്ബോളിൽ നിന്നും വിരമിച്ച ജർമൻ സ്നൈപ്പർ ടോണി ക്രൂസിന്റെ എട്ടാം നമ്പർ ജേഴ്സിയിൽ യുറുഗ്വായുടെ ഫെഡെ വാൽവെർഡെ അണിനിരക്കും. മുമ്പ് സാബി അലോൺസോയും കാസെമിറോയും ധരിച്ചിരുന്ന 14 -ാം ജേഴ്സി ഡിഫൻസീവ് മിഡ്ഫീൽഡർ ഔറേലിയൻ ചൗമേനിക്ക് കൈമാറും. തുർക്കി യുവതാരം അർദ ഗുലർ 15-ാം നമ്പർ ജേഴ്സിയിലും സ്പാനിഷ് ഡിഫൻഡർ ജീസസ് വല്ലെജോ 18-ാം നമ്പർ ജേഴ്സിയിലും കളിക്കും.

കോഹ്ലിയുമായി ചര്ച്ച ചെയ്തില്ല; ഗംഭീറിന്റെ വരവില് അതൃപ്തിയെന്ന് റിപ്പോര്ട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us