'ഈ ടൂർണമെന്റ് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു, ഫൈനലിൽ എത്തിയതിൽ സന്തോഷം'; മെസ്സി

ജൂലായ് 15 ന് മയാമിയിലെ ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്

dot image

മയാമി: 2024 കോപ്പ അമേരിക്കയുടെ കിരീടവകാശിയെ അറിയാൻ ദിവസങ്ങൾ മാത്രമാണുള്ളത്. ജൂലായ് 15 ന് മയാമിയിലെ ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസ്സിയും സംഘവും തകർത്തത്. മറുഭാഗത്ത് ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ ശക്തരായ ബ്രസീലിനെ മറികടക്കാനും റോഡ്രിഗ്രസിനും കൂട്ടർക്കും കഴിഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ മത്സരങ്ങളും വിജയിച്ച് ക്വാർട്ടറും സെമിയും കടന്ന അർജന്റീനയിൽ തന്റെ പ്രകടനത്തിൽ തൃപ്തനല്ലെന്നാണ് മെസ്സി പറയുന്നത്. കഴിഞ്ഞ കോപ്പയിലും ലോകകപ്പിലും അത്ഭുത പ്രകടനം കാഴ്ച്ച വെച്ച മെസ്സിക്ക് ഈ കോപ്പയിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ച വെക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരത്തിന് നേടാനായത്. എന്നാൽ മെസ്സിയെ ആശ്രയിക്കാതെ തന്നെ ഗോൾ അടിക്കുക എന്ന സ്കലോണിയുടെ പുതിയ പ്ലാൻ വിജയകരമായപ്പോൾ അധികം വിയർക്കാതെ അർജനീന ഫൈനലിലെത്തി.

'സത്യം പറഞ്ഞാൽ ഈ ടൂർണമെന്റ് എന്നെ ശരിക്കും ബുദ്ധിമുട്ടിച്ചു, ഗ്രൗണ്ടുകളുടെ നിലവാരവും ചൂടും പ്രതികൂലമായി. ഫൈനൽ മത്സരത്തിൽ ഞങ്ങൾ നേരിടുന്നത് കരുത്തരായ ടീമിനെ തന്നെയാണ്. മികച്ച പ്രകടനം പുറത്തെടുത്ത് കിരീടം നിലനിർത്താനാണ് ശ്രമം'. പ്രസ് മീറ്റിൽ മെസ്സി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us